മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റവും തുടര്‍ന്നു സംഭവിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം എസ് ശ്രീശാന്ത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംഎസ് ധോണിയുടെ കീഴില്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ രോഹിത് ശര്‍മ്മയ്ക്ക് ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കുക എന്നത് വളരെ പ്രയാസമുള്ളതല്ലെന്നും രോഹിത് പിന്നില്‍ നിന്ന് നയിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഹി ഭായിയുടെ കീഴില്‍ കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ കളിക്കുന്നതിനെക്കുറിച്ച് ഒരുപാട് പറയപ്പെടുന്നുണ്ട്. പക്ഷെ രോഹിത് സ്വതന്ത്ര്യമായി കളിക്കാന്‍ ഇഷ്ടപ്പെടും.
രോഹിത്തിനെ എനിക്കറിയാവുന്നിടത്തോളം, അദ്ദേഹം സ്വതന്ത്ര്യമായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ക്യാപ്റ്റന്‍സിയുടെ ബാധ്യതയൊന്നുമില്ലാതെ. ചിലപ്പോള്‍ ഓറഞ്ച് ക്യാപ്പ് തന്നെ എടുത്തേക്കാം. നല്ലൊരു സീസണ്‍ തന്നെയാകും അദ്ദേഹത്തിനിത്.
അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ട്. എനിക്കുറപ്പാണ് അദ്ദേഹം ഇനി മുംബൈ ഇന്ത്യന്‍സിനെ പിന്നില്‍ നിന്നും നയിക്കും. എനിക്ക് പറായനുള്ളത് മാറ്റത്തിന് തയ്യാറാവുക, മാറ്റത്തെ ഉള്‍ക്കൊള്ളുക എന്നാണ്. ഏത് ടീമിന് വേണ്ടി കളിച്ചാലും രോഹിത് ശര്‍മ ഒന്നു തന്നെയായിരിക്കും.
വ്യക്തിപരമായി അദ്ദേഹം പ്രയാസത്തിലൂടെയായിരിക്കാം കടന്നു പോകുന്നത്. പക്ഷെ ഇതിനെ മറികടന്ന് ചാമ്പ്യനായി അദ്ദേഹം തിരികെ വരുമെന്ന് എനിക്കുറപ്പാണ്. ഈ സീസണില്‍ രോഹിത് ധാരാളം റണ്‍സ് നേടും-ശ്രീശാന്ത് പറഞ്ഞു.