ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ഒമ്പത് കളികളിൽ രണ്ടെണ്ണം മാത്രമാണ് റോയൽ ചലഞ്ചേഴ്‌സിന് ജയിക്കാനായത്. ഒരു മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ലീഗിൽ ഒരു മത്സരം ജയിക്കാൻ ബാംഗ്ലൂരിന് സാധിച്ചത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദിനെ 35 റൺസിന് തോൽപ്പിച്ചതാണ് അവരുടെ രണ്ടാം വിജയം.
പതിനേഴാം സീസണിൽ ക്യാപ്റ്റനെന്ന നിലയിൽ ഫാഫ് നിറം മങ്ങിയതും ഒരു തരത്തിലുമുള്ള മികവ് കളിക്കളത്തിൽ നടപ്പിലാക്കാൻ സാധിക്കാത്തതും ബാംഗ്ലൂരിന് തിരിച്ചടി. കഴിഞ്ഞ സീസണിലൊക്കെ ബാറ്റിംഗിൽ മാന്യമായ സംഭാവന നൽകിയ ഫാഫ് ഈ സീസണിലേക്ക് വന്നപ്പോൾ അവിടെയും ഒരു വലിയ പരാജയമായി.
വിരാട് കോഹ്‌ലിയെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ശരിയായ സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഐപിഎൽ 2021 ന് ശേഷം നായകസ്ഥാനം ഉപേക്ഷിച്ച കോഹ്‌ലിക്ക് നായകൻ എന്ന നിലയിൽ കിരീടാമൊന്നും നേടാൻ സാധിച്ചില്ലെങ്കിലും മാന്യമായ പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നത്.
“വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സമയമായി, കാരണം അവർക്ക് ഒരു കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും ഫ്രാഞ്ചൈസി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു പോരാട്ട വീര്യം കാണിക്കും. നിങ്ങൾ ആത്യന്തിക വിജയത്തിലെത്തുന്നത് വരെ പോരാടുന്നത് പ്രധാനമാണ്. വിരാട് ഫാഫിന് ഇൻപുട്ട് നൽകുന്നുണ്ട്, പക്ഷേ അദ്ദേഹം മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേൽക്കണം,” ഹർഭജൻ സിംഗ് പറഞ്ഞു.
Read more
നായകസ്ഥാനത്തേക്ക് വിരാടിനെ തിരികെ എത്തിക്കുക ആർസിബിയെ സംബന്ധിച്ച് ഇനി ബുദ്ധിമിട്ടുള്ള കാര്യം ആയിരിക്കും.