ഐപിഎല്‍ 2024: 'അവന്‍ ബുദ്ധിയുള്ള ഷാഹിദ് അഫ്രീദി'; പ്രമുഖ ടീമിന്റെ നായകനെകുറിച്ച് നവജ്യോത് സിംഗ് സിദ്ദു

ഡിസി ക്യാപ്റ്റന്‍ ഋഷഭ് പന്തിനെയും കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെയും സംബന്ധിച്ച് വിലയിരുത്തലുമായി ഒരു ഇടവേളയ്ക്ക് ശേഷം കമന്ററി ബോക്സിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു. മാരകമായ ഒരു കാര്‍ അപകടത്തിന് ശേഷം തിരികെ വരാനുള്ള പന്തിന്റെ ദൃഢനിശ്ചയത്തെ പ്രശംസിച്ച സിദ്ദു അയ്യരെ പ്രശംസിക്കുകയും ഷാഹിദ് അഫ്രീദിയോട് ഉപമിക്കുകയും ചെയ്തു.

ഋഷഭ് പന്ത്, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. കാരണം അദ്ദേഹത്തിന് തന്റേതായ ശൈലിയുണ്ട്. നിങ്ങള്‍ക്ക് റോള്‍ മോഡലുകള്‍ ഉണ്ടാകാം. പക്ഷേ, സ്വന്തം ശൈലി അദ്ദേഹത്തെ അതുല്യനാക്കുന്നു. അവന്‍ പരിക്കില്‍ നിന്ന് കരകയറി ഐപിഎല്ലില്‍ കളിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഒരു വിഷമകരമായ അവസ്ഥയില്‍ നിന്ന് കരകയറാനുള്ള ധൈര്യം നിങ്ങളെ 10 മടങ്ങ് ശക്തനാക്കും’

ശ്രേയസ് അയ്യര്‍ ഒരു ബുള്‍ഡോസര്‍ പോലെയാണ്. ഒരു മികച്ച ഷാഹിദ് അഫ്രീദിയെ അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കുന്നു. നല്ല ബുദ്ധിയുള്ള ഒരു അഫ്രീദി. അവന്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നു- സിദ്ദു പറഞ്ഞു.

Read more

കഴിഞ്ഞ വര്‍ഷം പന്തില്ലാതെ ഒമ്പതാം സ്ഥാനത്തായിരുന്ന ഡിസി, മാര്‍ച്ച് 23ന് ഉച്ചകഴിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. അതേസമയം, ഇന്ന് വെകിട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ കെകെആര്‍ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സിനെ നേരിടും.