ഐപിഎല്‍ 2024: ഇത്രയും ആഘോഷം വേണ്ട, ഹര്‍ഷിത് റാണയ്ക്ക് എതിരെ നടപടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയ്ക്ക് രണ്ട് കുറ്റങ്ങള്‍ക്ക് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന തങ്ങളുടെ ഓപ്പണിംഗ് മത്സരത്തിനിടെയാണ് അദ്ദേഹം ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ഹര്‍ഷിത് രണ്ട് ലെവല്‍ 1 കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയാണ് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. വ്യത്യസ്ത കുറ്റങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനവും 50 ശതമാനവുമാണ് പിഴ ചുമത്തിയത്.

മാച്ച് റഫറിയുടെ തീരുമാനം പേസര്‍ അംഗീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്. സണ്‍റൈസേഴ്സിന്റെ ചേസിങ്ങിന്റെ ആറാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് ശേഷം റാണ ആക്രമണോത്സുകമായി ആഘോഷിക്കുകയും മായങ്ക് അഗര്‍വാളിന് ഒരു ഫ്‌ളെയിംഗ് കിസ് നല്‍കുകയും ചെയ്തു. 32 റണ്‍സെടുത്ത സീനിയര്‍ താരം റിങ്കു സിംഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

അവസാന ഓവറില്‍ ഹെന്റിച്ച് ക്ലാസെന് എതിരെയും ഹര്‍ഷിതിന്റെ ആഹ്ലാദന്‍ അതിരു വിട്ടു. മത്സരത്തില്‍ താരത്തിന്റെ ഫൈനല്‍ ഓവര്‍ മാജിക്കാണ് കെകെആറിന് ജയം നേടിക്കൊടുത്ത്. മത്സരത്തില്‍ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ