IPL 2024: മടങ്ങി വരവ് എപ്പോള്‍?, നിര്‍ണായക അപ്ഡേറ്റുമായി കെഎല്‍ രാഹുല്‍

ഇന്ത്യന്‍ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്ന് മുക്തി നേടാനാകാതെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തില്‍ കഴിയുകയാണ്. പരിക്കിനെ തുടര്‍ന്ന് രാഹുല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ നിന്ന് പുറത്തായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി കളിച്ച് കളത്തിലേക്ക് തിരിച്ചുവരവ് നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.

എന്‍സിഎയിലെ തന്റെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് നല്‍കി. ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലാണ് താരത്തിന്റെ വലത് തുടയ്ക്ക് പരിക്കേറ്റത്. ഓപ്പണിംഗ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 86 റണ്‍സ് താരം നേടിയിരുന്നു. എന്നാലും ആതിഥേയര്‍ 28 റണ്‍സിന് തോറ്റു. തുടര്‍ന്ന് രാഹുലും ജഡേജയും വിശാഖപട്ടണം കളിക്കില്ലെന്ന് ഉറപ്പായതോടെ ടീമിന് തിരിച്ചടിയായി. മൂന്നാം ടെസ്റ്റില്‍ ജഡേജ ടീമില്‍ തിരിച്ചെത്തിയെങ്കിലും രാഹുല്‍ ഫിറ്റായിരുന്നില്ല.

അടുത്ത കാലത്തായി പരിക്കുകളോട് മല്ലിടുകയാണ് രാഹുല്‍. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കെതിരായ മത്സരത്തിനിടെ താരത്തിന് ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം 2023 ലെ ഏഷ്യാ കപ്പിലാണ് ടീമില്‍ തിരിച്ചെത്തിയത്.

മാര്‍ച്ച് 24 ന് ഐപിഎലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ