എപ്പോഴാണ് എംഎസ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക? ഇനിയും ഉത്തരം കിട്ടേണ്ട ഒരു ചോദ്യമാണിത്. 2020 ഓഗസ്റ്റിൽ വിക്കറ്റ് കീപ്പർ-ബാറ്റർ തൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവസാനിപ്പിച്ചെങ്കിലും ഒരു കളിക്കാരനെന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോഴും ഭാഗമാണ്. ഐപിഎൽ 2024-ൽ ധോണി കളിച്ചിരുന്നുവെങ്കിലും തൻ്റെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം പ്ലേ ഓഫിൽ എത്താതെ പുറത്തായപ്പോൾ പോലും വിരമിക്കൽ പദ്ധതികളെക്കുറിച്ച് സൂചനകളൊന്നും നൽകിയില്ല. അതിനാൽ, അദ്ദേഹത്തിൻ്റെ വിരമിക്കൽ സാധ്യത കൗതുകകരമായ ഒരു വിഷയമായി തുടരുന്നു. ഒരു അഭിമുഖത്തിൽ ധോണിയുടെ മുൻ ഇന്ത്യൻ സഹതാരം മുഹമ്മദ് ഷമിയാണ് താരത്തിൻ്റെ വിരമിക്കൽ തന്ത്രം വെളിപ്പെടുത്തിയത്.
“നിങ്ങൾ (മാധ്യമങ്ങൾ) അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഇടുകയാണ്. ആ മനുഷ്യൻ തന്നെ പറയുന്നു, നമുക്ക് കാത്തിരിക്കാമെന്ന്? ‘എപ്പോഴാണ് ഒരു കളിക്കാരൻ വിരമിക്കേണ്ടത്?’ എന്ന് ചോദിച്ച് ഞാൻ(ഷമി) മഹി ഭായിയുമായി ഈ സംഭാഷണം നടത്തി.’ആദ്യം നിങ്ങൾക്ക് സ്വയം വിരസമാകുമ്പോൾ, രണ്ടാമത്, അത് തിരിച്ചറിയുന്ന നിമിഷം സ്വയം ഇറങ്ങി പോകുക എന്നാണ്.’ധോണി പറഞ്ഞതായിട്ട് ഷമി പറഞ്ഞു.
“എന്നാൽ ആദ്യത്തേതും പ്രധാനവുമായ കാര്യം, നിങ്ങൾ ഗെയിം ആസ്വദിക്കുന്നത് നിർത്തുമ്പോൾ, അത് നിങ്ങളുടെ സമയം വന്നിരിക്കുന്നു എന്നതിൻ്റെ സൂചനയാണ്. വിരമിക്കാനുള്ള ഏറ്റവും നല്ല നിമിഷം നിങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം നിങ്ങൾക്ക് ഒരു പ്രത്യേക ഫോർമാറ്റ് നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ശരീരം നിങ്ങളെ അറിയിക്കാൻ തുടങ്ങുന്നു. അപ്പോഴാണ് ഒരു കളിക്കാരൻ അതിനെ സമയമെന്ന് വിളിക്കേണ്ടത്,” ഷമി കൂട്ടിച്ചേർത്തു.
എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളായാണ് ധോണി കണക്കാക്കപ്പെടുന്നത്. കളിയുടെ മൂന്ന് അന്താരാഷ്ട്ര ഫോർമാറ്റുകളിലുമായി, 44.96 ശരാശരിയിൽ 17,266 റൺസ്, 16 സെഞ്ചുറികളും 108 അർധസെഞ്ചുറികളും ധോണി സ്വന്തമാക്കിയിട്ടുണ്ട്.
ഒരു ക്യാപ്റ്റനെന്ന നിലയിൽ, ധോണി ഇന്ത്യയെ ഒന്നാം നമ്പർ ടെസ്റ്റ് റാങ്കിംഗിലേക്ക് നയിച്ചു, 2007 ഐസിസി ടി20 ലോകകപ്പ്, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി 2013, എല്ലാ പ്രധാന ഐസിസി വൈറ്റ്-ബോൾ ടൂർണമെൻ്റുകളിലും വിജയിച്ച ഏക ക്യാപ്റ്റനായി. 350 മത്സരങ്ങളിൽ നിന്നും 297 ഇന്നിംഗ്‌സുകളിൽ നിന്നും 50.57 ശരാശരിയിൽ 10 സെഞ്ചുറികളും 73 അർധസെഞ്ചുറികളും സഹിതം 10,773 റൺസ് നേടിയിട്ടുള്ള ധോണിയുടെ ഏറ്റവും മികച്ച ഫോർമാറ്റാണ് ഏകദിനം. പുറത്താകാതെ 183 റൺസാണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.