പ്രവചനാതീതമായ ഹൈദരാബാദിലെ ഇന്നത്തെ വിക്കറ്റില്‍, തകര്‍പ്പന്‍ വിജയവുമായി RCB പറന്നുയരുമ്പോള്‍ പതിവ് പോലെ ടീമിന്റെ വിജയ ശില്പിയായി ആ മനുഷ്യന്‍ ഇന്നും നിന്നു. ഒരു വേള മല്‍സരം RCB തോറ്റാല്‍, തനിക്ക് നേരേ വരുന്ന കൂരമ്പുകളെ ആ മനുഷ്യന്‍ വകവെച്ചിരുന്നില്ല. കുത്തിയുയരുന്ന ബൗണ്‍സറുകളെ ലീവ് ചെയ്യുന്നതു പോലെ,വിമര്‍ശനങ്ങളെയും അദ്ദേഹം ഒഴിവാക്കി വിടാന്‍ തീരുമാനിച്ചിരുന്നു.. കാരണം തന്റെ നേട്ടങ്ങളേക്കാളുപരി, അദ്ദേഹം ആ ടീമിനെ സ്‌നേഹിച്ചിരുന്നു.
നാലാം ഓവറില്‍ ഡുപ്ലസി ഔട്ടായപ്പോള്‍ അദ്ദേഹത്തിന്റെ സ്‌കോര്‍ 11 പന്തില്‍ 23 ആയിരുന്നു. 200 നു മുകളില്‍ സ്‌ട്രൈക് റൈറ്റ്. ആറാം ഓവറില്‍ കൂറ്റനടിക്കാരന്‍ ജാക്‌സ് ഔട്ടായപ്പോള്‍ അദ്ദേഹം നേടിയത് 32 റണ്‍സാണ്, 18 പന്തില്‍… 180 നടുത്ത് സ്‌ട്രൈക് റൈറ്റ്. സിക്‌സടിക്കാന്‍ ശ്രമിച്ച് അടുത്ത ഓവറുകളില്‍ അദ്ദേഹത്തിനും ഔട്ടാകാമായിരുന്നു… അങ്ങനെയെങ്കില്‍ സ്‌ട്രൈക് റൈറ്റ് കുറയില്ലായിരുന്നു..
പക്ഷേ അങ്ങനെ ചിന്തിക്കാന്‍ കോഹ്ലിയുടെ മനസ്, ഒരു സാധാരണ പാല്‍ക്കുപ്പി ക്രിക്കറ്റ് പ്രേമിയുടെ അല്ലായിരുന്നു…. ജാക്‌സിനെ നഷ്ടപ്പെട്ടതു മുതല്‍ അദ്ദേഹം ടീമിനെ ചുമലിലേറ്റി…മറ്റൊരു തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ റിസ്‌ക്കി ഷോട്ടുകള്‍ അദ്ദേഹം ഒഴിവാക്കി… അതേ സമയം പറ്റിദാറിന് നല്ല പ്രചോദനവും നല്‍കി..
അദ്ദേഹം നല്‍കിയ അടിത്തറയില്‍ അവസാനം ആഞ്ഞടിച്ച ഗ്രീനും സംഘവും RCB യെ 200 കടത്തി….
തങ്ങളുടെ ഭാഗം മനോഹരമായി ആടിത്തീര്‍ത്ത ബാളര്‍മാരും കൂടെ ആയപ്പോള്‍ മല്‍സരവും RCB യുടെ കയ്യിലായി..
എത്രതവണ തീരത്തണഞ്ഞാലും, വീണ്ടും വീണ്ടും വരുന്ന തിരമാലകളെപ്പോലെ… എത്ര റണ്‍ മല കയറിയാലും, വീണ്ടും വീണ്ടും അതിനെ തേടിവരുന്ന പ്രിയപ്പെട്ട കോഹ്ലിക്കൊപ്പം, ഏറെ പ്രിയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കുന്നു.
എഴുത്ത്: റോണി ജേക്കബ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍