IPL 2024: കോഹ്‌ലിയുടെ പുറത്താകല്‍: ശ്രേയസിനെതിരെ ആഞ്ഞടിച്ച് നവജ്യോത് സിംഗ് സിദ്ദു

കെകെആര്‍-ആര്‍സിബി മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ പുറത്താകല്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഹര്‍ഷിത് റാണയുടെ ഉയര്‍ന്ന ഫുള്‍ ടോസില്‍ ബാറ്റ് വെച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നോബോളെന്ന് വിചാരിച്ച് ബോളില്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ അത് ബോധ്യപ്പെടാതെ കോഹ്‌ലി ഡിആര്‍എസ് എടുത്തു.

ബോള്‍ നേരിടുമ്പോള്‍ വിരാട് ക്രീസിന് പുറത്തായിരുന്നു. നിരവധി തവണ റീപ്ലേകള്‍ നടത്തിയ ശേഷം, ഓണ്‍-ഫീല്‍ഡ് അമ്പയറുടെ തീരുമാനം മൂന്നാം ഉദ്യോഗസ്ഥന്‍ ശരിവച്ചു. കോഹ്ലി ശാന്തത നഷ്ടപ്പെട്ട് അമ്പയറെ അധിക്ഷേപിച്ചു. 7 പന്തില്‍ 2 സിക്‌സും 1 ഫോറും സഹിതം 18 റണ്‍സ് നേടിയ ശേഷം ദേഷ്യത്തോടെ ഡഗൗട്ടിലേക്ക് മടങ്ങി.

നവജ്യോത് സിംഗ് സിദ്ദു, വരുണ്‍ ആരോണ്‍, വസീം ജാഫര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഇത് തെറ്റായ തീരുമാനമാണെന്ന് പറയുകയും അമ്പയര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. സംഭവത്തില്‍ കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ചു സിദ്ദു കോഹ്ലിയെ തിരിച്ച് വിളിക്കണമായിരുന്നെന്ന് പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിലൊന്നില്‍ എംഎസ് ധോണി ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചു. ഐസിസി സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അമ്പയര്‍ക്ക് തെറ്റി, പക്ഷേ ശ്രേയസ് അയ്യര്‍ എവിടെയായിരുന്നു. അവന്‍ ഒരു കോള്‍ എടുക്കണമായിരുന്നു. നിയമം മാറേണ്ടതുണ്ട്. ക്രീസല്ല, കോണ്‍ടാക്റ്റിന്റെ പോയിന്റാണ് ഉദ്യോഗസ്ഥര്‍ പരിഗണിക്കേണ്ടത്- നവജ്യോത് സിംഗ് സിദ്ധു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം