IPL 2024: അമ്പയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

ഐപിഎലില്‍ ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തിനിടെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഫീല്‍ഡ് അമ്പയറോട് തകര്‍ക്കിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകന്‍ പ്രവീണ്‍ ആംറെ. സഞ്ജു സാംസണ്‍ അംപയറെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ആംറെ വിമര്‍ശിച്ചു.

ഫീല്‍ഡില്‍ അംപയറുടെ തീരുമാനം അന്തിമമാണ്. അതിനെ ബഹുമാനിക്കാന്‍ പഠിക്കണം. ഷായ് ഹോപ്പ് വളരെ മികച്ച രീതിയില്‍ പന്ത് മനസിലാക്കിയാണ് അത് ക്യാച്ചാക്കിയത്. അതിന് അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു- ആംറെ മത്സരശേഷം പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് കളിച്ചത്. എന്നിരുന്നാലും, സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയര്‍ സഞ്ജു സാംസണെ പുറത്താക്കി. ലോംഗ് ഓണ്‍ ഏരിയയിലേക്ക് സാംസണ്‍ ഒരു വലിയ സ്‌ട്രോക്ക് കളിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസ് താരത്തിന് ക്യാച്ച് നല്‍കി. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു, അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു.

ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി. ഇതില്‍ സഞ്ജു സാംസണ്‍ തൃപ്തനായില്ല. ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചു. കോളിനെതിരെ ഡിആര്‍എസ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസ്വസ്തനായാണ് താരം മൈതാനം വിട്ടത്.

Latest Stories

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...