IPL 2024: ഹാര്‍ദ്ദിക്കിന്‍റെ സ്ഥാനരോഹണത്തില്‍ രണ്ടായി പിളര്‍ന്ന് മുംബൈ, ജഴ്സിയും തൊപ്പിയും കത്തിച്ച് ആരാധകര്‍

ഐപിഎല്ലിന് ക്രിക്കറ്റ് ലോകത്ത് വലിയ ആരാധകവൃദ്ധമുണ്ട്. മാത്രമല്ല അവര്‍ തിരഞ്ഞെടുക്കുന്ന ടീമുകള്‍ക്ക് പിന്തുണ നല്‍കുന്നതിന് അവരുടെ പരിധിക്കപ്പുറം പോകും. രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് നീക്കം ചെയ്യുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍, ആരാധകര്‍ക്ക് രോഹിത്തിന് പിന്തുണ കാണിക്കാന്‍ അവരുടേതായ വഴികള്‍ സ്വീകരിച്ചിരിക്കുകയാണ്.

അവരുടെ ഐക്കണായ രോഹിത് ശര്‍മ്മയെ മാറ്റി, പാണ്ഡ്യയെ പുതിയ നായകന്‍ എന്ന വാര്‍ത്ത രോഹിത് ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. വാര്‍ത്തകളോട് ദയ കാണിക്കാതെ, രോഹിത് ശര്‍മ്മ ആരാധകര്‍ എംഐയുടെ തൊപ്പിയും ജഴ്സിയും കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഐപിഎല്‍ 2024 ന് മുന്നോടിയായുള്ള ഓള്‍-ക്യാഷ് ഡീലിലൂടെയാണ് തങ്ങളുടെ മുന്‍ താരമായിരുന്ന ഹാര്‍ദ്ദിക്കിനെ മുംബൈ ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് തിരികെ കൊണ്ടുവന്നത്. സൂപ്പര്‍ ഓള്‍റൗണ്ടറുടെ തിരിച്ചുവരവില്‍ പലരും ആവേശഭരിതരായിരുന്നു എന്നിരുന്നാലും, ക്യാപ്റ്റന്‍സിയിലെ മാറ്റത്തോടെ ആരാധകരുടെ മനസ്സ് മാറിയതായി തോന്നുന്നു.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയെന്ന പ്രഖ്യാപനത്തിന് ശേഷം മുംബൈ ഇന്ത്യന്‍സിന് 4 ലക്ഷം എക്സ് ഫോളോവേഴ്‌സ് നഷ്ടപ്പെട്ടു. രോഹിതിനെ പുറത്താക്കുന്നതിന് മുമ്പ് ഇത് 8.6 ദശലക്ഷമായി രേഖപ്പെടുത്തിയിരുന്നു. രോഹിത്തിനെ നീക്കം ചെയ്തതിന് ശേഷം ഇത് 8.2 ദശലക്ഷമായി. മാത്രവുമല്ല, ഇന്‍സ്റ്റാഗ്രാമിലും അവര്‍ക്ക് 2 ലക്ഷത്തിലധികം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടുവെന്നാണ് വിവരം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ