IPL 2024: പന്തിനോടും പിള്ളേരോടും ജാവോ പറഞ്ഞ് മുംബൈ ഇന്ത്യൻസ്, നന്ദി പറയേണ്ടത് ബുംറയോടും രോഹിത്തിനോടും

സീസണിലെ ആദ്യ വിജയത്തിളക്കവുമായി മുംബൈ ഇന്ത്യൻസ്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബുംറയുടെയും കോറ്റ്സിയുടെയും ബോളിങ് കരുത്തിലാണ് ശക്തരായ ഡൽഹി കാപിറ്റൽസിനെ മുംബൈ തറപ്പറ്റിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടാനെ സാധിച്ചൊളളൂ. നാല് ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത കോറ്റ്സിയാണ് ഡൽഹി ബാറ്റിങ് നിരയുടെ മുനയൊടിച്ചത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ പന്തിന്റെ തീരുമാനം പാളി പോയി എന്ന രീതിയിലാണ് ഡൽഹി തുടക്കത്തിൽ പന്തെറിഞ്ഞത്. മുൻ നായകൻ രോഹിതും ഇഷാനും ചേർന്ന് തകർപ്പൻ തുടക്കം ടീമിന് നൽകുകയും ചെയ്തു. ഇരുവരും ചേർന്ന് വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്തതോടെ മുംബൈ സ്കോർ വേഗത്തിൽ ഉയർന്നു. ഇരുവരും ട്രേഡ് മാർക്ക് ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തുടക്കം രോഹിത്തിന്റെ കൈയിൽ നിന്ന് അൽപ്പം പ്രഹരം ഏറ്റുവാങ്ങിയ അക്‌സർ പട്ടേൽ 49 റൺസിൽ നിൽക്കേ ഹിറ്റ്മാനെ ബൗൾഡ് ആക്കി മടക്കി.

പകരമെത്തിയത് നീണ്ട ഇടവേളക്ക് ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്. എന്നാൽ സൂര്യക്ക് പിടിച്ചുനിൽക്കാൻ ആയില്ല. റൺ ഒന്നും എടുക്കാത്ത താരത്തെ ആന്‍റിച്ച് നോര്‍ക്യ മടക്കി. ഇഷാനും ഹാർദിക്കും ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി സ്കോർ ഉയർത്തുന്നതിനിടെ 44 റൺ എടുത്ത ഇഷാനെ അക്‌സർ തന്നെ മടക്കി. ശേഷം ക്രീസിൽ എത്തിയ തിലക് വർമ്മ ഖലീൽ അഹമ്മദിന് ഇരയായി 6 റൺ എടുത്ത് മടങ്ങിയതോടെ മുംബൈ തകർന്നു. ശേഷം ഹാർദിക്കിനൊപ്പം ക്രീസിൽ എത്തിയത് ടിം ഡേവിഡാണ്.

ഹാർദിക് ക്രീസിൽ ഉറച്ച് നിന്നുള്ള ഇന്നിംഗ്സ് കളിക്കാൻ ശ്രമിച്ചപ്പോൾ ഡേവിഡ് തുടക്കം മുതൽ ആക്രമിക്കാൻ ശ്രമിച്ചു. മത്സരം അതിന്റെ 17 ആം ഓവറിൽ നിന്നപ്പോൾ 167 / 4 മാത്രമായിരുന്നു മുംബൈ സ്കോർ. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ ഓവറിൽ 33 പന്തിൽ 39 റൺസ് നേടിയ ഹാർദിക് മടങ്ങുകയും ചെയ്തു. എന്നാൽ അത് വേണ്ടായിരുന്നു എന്ന് അവർക്ക് തന്നെ തോന്നി കാണും, ശേഷം ക്രീസിൽ എത്തിയ റൊമാരിയോ ഷെപ്പേർഡ് വേറെ ലെവൽ മൂഡിൽ ആയിരുന്നു. ഇഷാന്ത് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ 19 റൺ ഇരുവരും ചേർന്ന് അടിച്ചുകൊട്ടിയപ്പോൾ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിൽ ഷെപ്പേർഡ് അടിച്ചുകൂട്ടിയത് 32 റൺസാണ്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ