ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ കളിയിലെ തന്റെ ബോളിംഗ് പ്രകടനത്തെ സ്വയം പ്രശംസിച്ച് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. കളിയില്‍ തന്റെ ബോളിംഗ് നന്നായി വന്നുവെന്നു താരം പറഞ്ഞു. മത്സരത്തില്‍ നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ഹൈദരാബാദുമായുള്ള ഈ കളിയില്‍ കാര്യങ്ങള്‍ പോയ രീതിയില്‍ ഞാന്‍ സന്തോഷവാനാണ്. ബോളിംഗില്‍ നല്ല ഏരിയയില്‍ പന്തെറിയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത് എങ്ങനെ വരുമെന്നും ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ കളിയില്‍ എന്റെ ബോളിംഗ് വളരെ നന്നായി വന്നു.

സ്‌കൈയുടെ പ്രകടനം അവിശ്വസനീയമായിരുന്നു. അവന്‍ റണ്‍സ് നേടുന്നതിനേക്കാള്‍ കൂടുതല്‍ ബോളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നു കാണാം. ഇതു കാരണം മറ്റു ബാറ്റര്‍മാര്‍ക്കു ലൂസ് ബോളുകള്‍ ലഭിക്കുകയും ചെയ്തു. ബാറ്റ് കൊണ്ട് സൂര്യ നിങ്ങളെ തകര്‍ക്കും, അവന്‍ ഏറെ മാറിക്കഴിഞ്ഞു. എന്റെ ടീമില്‍ സൂര്യയുള്ളത് ഭാഗ്യം തന്നെയാണ്. ഇതുപോലെയുള്ള നിരവധി ഇന്നിംഗ്സുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു- ഹാര്‍ദ്ദിക് പറഞ്ഞു.

ഇന്നലെ സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ സൂര്യകുമാറിന്റെ സെഞ്ച്വറി കരുത്തില്‍ മുംബൈ ഏഴ് വിക്കറ്റിന് ജയിച്ചുകയറി. 51 പന്തില്‍ 12 ഫോറും 4 സിക്‌സും സഹിതം സൂര്യ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. 174 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.2 ഓവറില്‍ സൂര്യകുമാറിന്റെ ഒരു കൂറ്റന്‍ സിക്‌സിലൂടെ കളി പൂര്‍ത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്