ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഗംഭീര ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത. ഇന്നലെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കെകെആര്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. മത്സരശേഷം തങ്ങളുടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്നെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ടീം നായകന്‍ ശ്രേയസ് അയ്യര്‍. ടീം മീറ്റിംഗുകളില്‍ നരെയ്ന്‍ പങ്കെടുക്കാറില്ലെന്നാണ് ശ്രേയസ് വെളിപ്പെടുത്തിയത്.

ടീം മീറ്റിംഗുകളിലൊന്നും നരെയ്നെ കാണാന്‍ സാധിക്കാറില്ല. പക്ഷെ സാള്‍ട്ട് എല്ലായ്പ്പോഴും അവിടെയുണ്ടാവും. തന്റേതായ നിര്‍ദേശങ്ങള്‍ പറയുകയും ചെയ്യാറുണ്ട്. ക്രീസിലെത്തിയ ശേഷം ഈ തരത്തിലുള്ള പ്രകടനങ്ങള്‍ സാള്‍ട്ട് നടത്തുന്നതു കാണുമ്പോള്‍ വളരെയധികം സന്തോഷവും തോന്നാറുണ്ട്.

നരെയ്ന്‍ ടീം മീറ്റിംഗുകളില്‍ പങ്കെടുത്താല്‍ അദ്ദേഹത്തിനു അതിനു സാധിക്കില്ല. അതുകൊണ്ടു തന്നെ ടീം മീറ്റിംഗുകളില്‍ പങ്കെടുക്കണമെന്നു നരെയ്നോടു ഞാന്‍ ആവശ്യപ്പെടില്ല- ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 372 റണ്‍സാണ് നരെയ്ന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ