ഇന്ന് മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് മുന്നോടിയായി മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ ഫ്രാഞ്ചൈസിക്കായി ഡ്രൈവറുടെ റോൾ ഏറ്റെടുത്തിരിക്കുന്നു. ഐപിഎല്ലിൽ എൽ ക്ലാസിക്കോ പോർട്ടത്തിന് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾ എല്ലാം തങ്ങളുടെ സമ്മർദ്ദമെല്ലാം മറന്ന് രോഹിത്തിന്റെ പ്രവർത്തി കണ്ട് സന്തോഷിക്കുകയും അതൊക്കെ വിഡിയോയിൽ പകർത്തുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ, രോഹിത് ശർമ്മ ഡ്രൈവിംഗ് സീറ്റിൽ കയറിയതോടെ ആരാധകരുടെ ആവേശം അണപൊട്ടുന്നത് കാണാം . രോഹിത് ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. ആരാധകർ ആഹ്ലാദഭരിതരായി ശർമ്മയുടെ ചിത്രം ക്ലിക്ക് ചെയ്തു. സഹതാരങ്ങൾ അമ്പരന്നപ്പോൾ രോഹിത് തന്റെ പുതിയ വേഷം ആസ്വദിച്ചു. പരിശീലനത്തിന് ശേഷം ടീം ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
പരിശീലനം നടത്താനായി രോഹിത് തൻ്റെ കാർ ഉപയോഗിച്ചാണ് വാങ്കഡെ സ്റ്റേഡിയത്തിലെത്തിയത്. അദ്ദേഹത്തിൻ്റെ കാറിൻ്റെ നമ്പർ 264 ആണ്, ഇത് അന്താരാഷ്ട്ര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഈ നേട്ടം പിറന്നത്.
ടൂർണമെന്റിൽ ഭേദപ്പെട്ട പ്രകടനമാണ് രോഹിത് നടത്തി വരുന്നത്. അതേസമയം ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശക്തികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ ആരാധകർ കാത്തിരിക്കുന്ന ക്ലാസിക്ക് പോരാട്ടം കളിക്കാൻ തയാറെടുക്കുകയാണ്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുമ്പോൾ സഖ്യം വഹിക്കാൻ പോവുക വാശിയേറിയ മത്സരത്തിന് തന്നെ ആകും.