മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തനായ മുഖമാണ്. ഐപിഎൽ 2024-ൽ അദ്ദേഹം ജനപ്രിയ വെബ്‌സൈറ്റുകളിലൊന്നിൽ ക്രിക്കറ്റ് പാനലിൻ്റെ ഭാഗമാകും. കഴിഞ്ഞ കുറച്ച് സീസണുകളായി സ്ഥിരമായി ഇന്ത്യൻ പ്രീമിയർ ലീഗ് കമന്ററി പാനലിന്റെ ഭാഗമായ ഇതിഹാസം ഈ വർഷം തന്റെ ജോലി ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.
അതേസമയം, പതിനേഴാം സീസണിലെ വിജയിയായി തനിക്ക് ഇഷ്ടപെട്ട ടീമുകളിൽ ഒന്നിനെ അദ്ദേഹം തിരഞ്ഞെടുത്തു.
സീസൺ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ആറാം തവണയും കപ്പ് ഉയർത്താൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഉടൻ മുംബൈയിലെത്താൻ കാത്തിരിക്കാനാവില്ല .. Btw @mipaltanto ഈ വർഷം ഐപിഎൽ നേടും ” അദ്ദേഹം എക്‌സിൽ എഴുതി.
ഐപിഎൽ 17ാം സീസണിന് മുമ്പായി 10 വർഷത്തോളം ടീമിനെ നയിച്ച രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി പ്രഖ്യാപിച്ചിരുന്നു.അഞ്ച് തവണ മുംബൈയെ കിരീടത്തിലെത്തിച്ച രോഹിത് ഈ വർഷം മുംബൈയിൽ ബാറ്ററായി കളിക്കും.
2022 പതിപ്പിന് ശേഷം അധികം ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇംടപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സൂപ്പർ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതും തിളങ്ങുന്നതും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.