IPL 2024: ഗില്ലോ ജയ്സ്വാളോ അല്ല, ലോകത്തെ ഏറ്റവും മികച്ച ബാറ്ററാകാന്‍ കഴിയുന്ന ഇന്ത്യന്‍ യുവതാരം ആരെന്ന് പറഞ്ഞ് വാട്സണ്‍

ഈ ഐപിഎല്‍ സീസണില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ഡല്‍ഹിയുടെ ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷായെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വാട്സണ്‍. വലംകൈയ്യന്‍ ബാറ്ററായ പൃഥ്വി ഷായ്ക്ക് ലോകത്തിലെ ഏറ്റവും മികച്ചവനാകാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഐപിഎല്‍ 2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തന്റെ ആദ്യ മത്സരം കളിച്ച പൃഥ്വി ഷാ 27 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സ് നേടിയിരുന്നു.

നിലവിലെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള സാങ്കേതികതയും കഴിവും ഷായ്ക്കുണ്ടെന്ന് വാട്‌സണ്‍ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഷായ്ക്ക് തന്റെ പ്രകടനത്തെ മികച്ച കണക്കാക്കാന്‍ കഴിയുമെന്ന് വാട്‌സണ്‍ വിശ്വസിക്കുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള സമയത്ത് അദ്ദേഹം മോശം വിക്കറ്റുകളില്‍ റണ്‍സ് നേടുന്നത് ഞാന്‍ കണ്ടു. രാജ്യാന്തര ക്രിക്കറ്റിന് തീകൊളുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഉയര്‍ന്ന തലത്തില്‍ വിജയിക്കാനുള്ള മനോഭാവം അവനുണ്ടായിരിക്കണം. അവന്റെ ഉള്ളില്‍ ഇപ്പോഴും തീ ആളിക്കത്തുന്നുണ്ടെങ്കില്‍, അവനാണ് ഏറ്റവും മികച്ചത്. ലോകത്തിലെ മറ്റേതൊരു ബാറ്ററെക്കാളും കൂടുതല്‍ റണ്‍സ് അദ്ദേഹത്തിന് നേടാനാകു- വാട്‌സണ്‍ പറഞ്ഞു.

24 കാരനായ താരത്തെ കഴിഞ്ഞ വര്‍ഷം മോശം ഫോമിനെ തുടര്‍ന്ന് പ്ലെയിംഗ് ഇലവനില്‍ നിന്ന് പാതിവഴിയില്‍ പുറത്താക്കിയിരുന്നു. 2018-ല്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ച നായകനാണ് പൃഥ്വി ഷാ. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി അടിച്ച് ഷാ അവിസ്മരണീയമായ ടെസ്റ്റ് അരങ്ങേറ്റം നടത്തി. എന്നിരുന്നാലും, പരിക്കുകളും അച്ചടക്ക പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ചു.

ഐപിഎല്‍ 2022 ലെ തന്റെ 10 മത്സരങ്ങളില്‍ നിന്ന് 283 റണ്‍സ് നേടിയ അദ്ദേഹം 2023 ല്‍ 8 കളികളില്‍ നിന്ന് 106 റണ്‍സ് നേടി.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്