ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോര്‍ഡ് സ്വന്തം പേരിലാക്കി രോഹിത് ശര്‍മ. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ രോഹിത് ഈ റെക്കോഡിലെത്തിയത്.
ഇന്ന് ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് രോഹിത് പുറത്തായത്. ഇത് രോഹിത് ശര്‍മയുടെ ഐപിഎല്‍ ചരിത്രത്തിലെ പതിനേഴാം ഡക്ക് ആണ്.
ദിനേശ് കാര്‍ത്തിക് മാത്രമാണ് ഇതിനുമുമ്പ് ഇത്രയധികം തവണ ഡക്കില്‍ പുറത്തായിട്ടുള്ളത്. ഇരുവരും ഇതുവരെ 17 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായവര്‍
17 തവണ – രോഹിത് ശര്‍മ്മ*
17 തവണ – ദിനേഷ് കാര്‍ത്തിക്
15 തവണ – ഗ്ലെന്‍ മാക്‌സ്വെല്‍
15 തവണ – സുനില്‍ നരെയ്ന്‍
15 തവണ – മന്‍ദീപ് സിംഗ്
15 തവണ – പിയൂഷ് ചൗള