IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

പഞ്ചാബ് കിംഗ്സ് ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ ഐപിഎല്‍ പാതിവഴിയില്‍ മതിയാക്കി മടങ്ങി. ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കായി സിംബാബ്വെ ടീമിനൊപ്പം ചേരുന്നതിന് വേണ്ടിയാണ് താരം ഇന്ത്യ വിട്ടത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഈ സീസണില്‍ വെറും രണ്ട് മത്സരങ്ങളിലാണ് കളിച്ചത്.

തന്റെ വിടവാങ്ങല്‍ വാര്‍ത്ത വെളിപ്പെടുത്താന്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തി. ‘എന്നെ സ്വന്തമാക്കിയതിന് ഇന്ത്യയ്ക്കും ഐപിഎല്ലിനും പഞ്ചാബ് കിംഗ്‌സിനും നന്ദി. ഇവിടുത്തെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ ദേശീയ ഡ്യൂട്ടിക്കുള്ള സമയമാണ്. ഇന്‍ഷാ അല്ലാഹ് നമ്മള്‍ ഉടന്‍ വീണ്ടും കാണും’ റാസ കുറിച്ചു.

ടീം കോമ്പിനേഷനും നാല് വിദേശ താരങ്ങളുടെ നിയമവും കാരണം ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരങ്ങളിലൊരാളായ റാസയ്ക്ക് സ്ഥിരമായി പ്ലെയിംഗ് ഇലവനില്‍ ഇടം പിടിക്കാനായില്ല.

സീസണില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച താരം 43 റണ്‍സ് നേടി. വിക്കറ്റൊന്നും വീഴ്ത്തിയില്ല. സീസണില്‍ പഞ്ചാബ് ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണ് നേടിയത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം