IPL 2024: ആര്‍സിബി പരാജയങ്ങള്‍ അര്‍ഹിക്കുന്നു, കാരണക്കാരന്‍ അവന്‍; കുറ്റപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം സീസണിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിക്കുന്നത് ഫാഫ് ഡു പ്ലെസിയാണ്. എന്നിരുന്നാലും, അവരെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2022-ല്‍ അദ്ദേഹം ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നു, വിരാട് കോഹ്ലി നേതൃസ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് ശേഷം അവരുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഫ്രാഞ്ചൈസിയുടെ മോശം പ്രകടനത്തിന് ഫാഫിനെ കുറ്റപ്പെടുത്തി. ഐപിഎല്‍ 2024ല്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും ബെംഗളൂരു തോറ്റു. മത്സരങ്ങളില്‍ ബോളര്‍മാര്‍ റണ്‍സ് ചോര്‍ത്തുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് സ്ഥിരമായി സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

ഫാഫ് വളരെക്കാലമായി ഫ്രാഞ്ചൈസിക്കൊപ്പമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍, ലേല പ്രക്രിയയിലും കളിക്കാരെ നിലനിര്‍ത്തുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. കളിയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റിലും ബാലന്‍സ് ഇല്ലാത്തതിനാല്‍ എല്ലാ കുറ്റങ്ങളും അവന്‍ അര്‍ഹിക്കുന്നു. അവര്‍ ലേലത്തില്‍ നല്ല കളിക്കാരെ വാങ്ങിയില്ല. നിങ്ങള്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോള്‍, പ്രകടനക്കാരെ ടീമിലേക്ക് ചേര്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവരുടെ ഏറ്റവും പുതിയ മത്സരത്തില്‍, ആര്‍സിബി ബോളര്‍മാര്‍ എതിരാളികളെ 287/3 എന്ന സ്‌കോറിലേക്ക് എത്താന്‍ അനുവദിച്ചു. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. നാല് ആര്‍സിബി ബോളര്‍മാര്‍ 50-ലധികം റണ്‍സ് വിട്ടുകൊടുത്തു. ഇത് ഐപിഎലിലെ മോശം റെക്കോര്‍ഡാണ്.

മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ 262/7 എന്ന നിലയില്‍ ആര്‍സിബി എത്തിയെങ്കിലും ലോക റെക്കോര്‍ഡ് ലക്ഷ്യം പിന്തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദിനേശ് കാര്‍ത്തിക് 83 റണ്‍സെടുത്തെങ്കിലും അത് പര്യാപ്തമായില്ല.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം