ഐപിഎല്‍ 2024: 'ഇത് അവസാന മത്സരം', വിരമിക്കല്‍ പ്ലാന്‍ വെളിപ്പെടുത്തി ആര്‍സിബി സൂപ്പര്‍ താരം

ഐപിഎല്‍ വെറ്ററന്‍ ദിനേശ് കാര്‍ത്തിക് ഈ സീസണിന് ശേഷം ഐപിഎല്ലില്‍നിന്ന് വിരമിക്കുമെന്ന് സൂചന നല്‍കി. മാര്‍ച്ച് 22 വെള്ളിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് അദ്ദേഹത്തിന്റെ ടീം തോറ്റതിനെ തുടര്‍ന്നാണ് താരം വിരമിക്കലിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഈ വേദിയിലെ തന്റെ അവസാന ഐപിഎല്‍ മത്സരമായിരിക്കും ഇതെന്ന് കാര്‍ത്തിക് പറഞ്ഞു.

ലീഗിന്റെ തുടക്കം മുതല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റന്‍ പദവി ഉള്‍പ്പെടെ, വര്‍ഷങ്ങളായി ആറ് വ്യത്യസ്ത ഐപിഎല്‍ ടീമുകള്‍ക്കായി കാര്‍ത്തിക് കളിച്ചിട്ടുണ്ട്. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്, കമന്ററിയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഈ ഐപിഎല്‍ സീസണിന് ശേഷം കാര്‍ത്തിക് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ താന്‍ വിരമിക്കല്‍ പരിഗണിക്കുന്നതായി കാര്‍ത്തിക് സ്ഥിരീകരിച്ചു.

ഇത് ചെപ്പോക്കിലെ തന്റെ അവസാന മത്സരമായിരിക്കുമോ എന്ന ചോദ്യത്തിന്, ചെന്നൈയില്‍ പ്ലേ ഓഫ് നടന്നാല്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ത്തിക് പ്രതികരിച്ചു. എന്നിരുന്നാലും, പ്ലേഓഫ് മറ്റെവിടെയെങ്കിലും ആണെങ്കില്‍, ഇത് സ്റ്റേഡിയത്തിലെ തന്റെ അവസാന മത്സരമായിരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഇതൊരു മികച്ച ചോദ്യമാണ്. ഇവിടെ ഇത് എന്റെ അവസാന മത്സരമല്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. കാരണം ഞങ്ങള്‍ക്ക് ഈ വേദിയില്‍ പ്ലേ ഓഫ് ഗെയിമുകള്‍ കളിക്കാനുള്ള അവസരമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും എന്റെ ഈ വേദിയിലെ അവസാന മത്സരം. പക്ഷേ അത് സംഭവിച്ചില്ലെങ്കില്‍, ഇത് എന്റെ ഈ വേദിയിലെ അവസാന മത്സരമാണെന്ന് ഞാന്‍ കരുതുന്നു- കാര്‍ത്തിക് പറഞ്ഞു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം