താന്‍ ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ അല്ലെന്ന് റിഷഭ് പന്ത് വീണ്ടും തെളിയിച്ച ഒരു മല്‍സരമാണ്.. നരെയ്‌ന്റെ ഓണ്‍സ്‌ളോട്ടിന് മുന്നില്‍ അമ്പേ പതറിപ്പോയ പന്തിന്റെ ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റുകളെല്ലാം അമ്പേ പാളിപ്പോയി..
രണ്ട് കീപ്പര്‍ ക്യാച്ചുകള്‍ ; ഒന്ന് റിവ്യൂ എടുക്കാന്‍ വൈകിയപ്പോള്‍ മറ്റൊന്ന് ശബ്ദം പോലും കേട്ടിട്ടില്ല..
കെകെആറിനെ പ്പോലെ ഒരു ബാറ്റിങ് പവര്‍ ഹൗസ് ടീമിനെതിരെ ഇറങ്ങുമ്പോള്‍ നല്ല രീതിയില്‍ ഹോം വര്‍ക്ക് ചെയ്ത് തന്നെ ഇറങേണ്ടിയിരുന്നു..
ആര്‍സിബി കഴിഞ്ഞാല്‍ ഈ സീസണിലെ മോശം ബൗളിംഗ് യൂണിറ്റുള്ള ഡല്‍ഹിക്ക് എതിരാളികളെ തളക്കണമെങ്കില്‍ മികച്ച ഒരു ക്യാപ്റ്റന്‍ കൂടിയേ തീരൂ.
ടീം ഇന്ത്യക്ക് ആവശ്യം പന്ത് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററേയാണ്. ക്യാപ്റ്റന്‍സി മറ്റൊരാള്‍ക്ക് നല്‍കി പഴയ അറ്റാക്കിങ് മോഡിലേക്ക് മാറുന്നതാണ് പന്തിനും ഡല്‍ഹിക്കും ടീം ഇന്ത്യക്കും നല്ലത്.. പ്രത്യേകിച്ചും ഡേവിഡ് വാര്‍ണ്ണറെ പോലെയുള്ള ഒരു സീനിയര്‍ പ്രോ ടീമിലുള്ളപ്പോള്‍….
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍