IPL 2024: പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് പോടാ.., തോല്‍വിക്ക് ശേഷം ഹാര്‍ദ്ദിക്കിനെ നിര്‍ത്തി പൊരിച്ച് രോഹിത്, ഉത്തരമില്ലാതെ മുംബൈ നായകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് 6 റണ്‍സിന് തോറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിന്‍ കീഴിലുള്ള മുംബൈയുടെ പരാജയത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ അസ്വസ്തനായിരുന്നു. രോഹിത് ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും 29 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 43 റണ്‍സ് നേടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രകടനം അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈയെ ജയത്തിലെത്താന്‍ സഹായിച്ചില്ല.

മത്സരശേഷം കളിക്കാരുമായി സംസാരിക്കുന്നതിനിടെ ഹാര്‍ദിക് മുന്‍ ക്യാപ്റ്റനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഹിത് മോശം മാനസികാവസ്ഥയിലായതിനാല്‍ താരത്തെ ശകാരിക്കാന്‍ തുടങ്ങി. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളില്‍ ശര്‍മ്മ അസ്വസ്ഥനായി.

രോഹിത് ഹാര്‍ദ്ദിക്കിനോട് അവരുടെ റണ്‍ ചേസിനിടെ ചെയ്ത തെറ്റിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. പുതിയ നായകന് തന്റെ സീനിയര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. രോഹിത്തിന്റെ രോഷത്തോടെയുള്ള പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങറിയ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേയായുള്ളു. 38 ബോളില്‍ 46 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍