ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ തല്‍സ്ഥാനത്തേക്ക് എത്തിച്ചേക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുംബൈ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം മുംബൈയെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അണ്‍ഫോളോ ചെയ്ത് പ്രതിഷേധിക്കുകയാണ്. ഇതിനിടയില്‍ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുന്നെന്ന ചര്‍ച്ചകളും സജീവമാണ്.
ഇതിനുള്ള വിഷയം ഇട്ടു നല്‍കിയത് രോഹിത് ശര്‍മയുടെ ഭാര്യ റിതികയാണ്. രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സിഎസ്‌കെ രോഹിത്തിന് ആദര സൂചകമായി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിതികയുടെ കമന്റെത്തിയത്. പോസ്റ്റിന് താഴെ മഞ്ഞ കളറിലുള്ള ലൗ പോസ്റ്റ് ചെയ്താണ് റിതിക സിഎസ്‌കെയോട് നന്ദി അറിയിച്ചത്. ഇതാണിപ്പോള്‍ രോഹിതിന്റെ കൂടുമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചത്.
രോഹിത് സിഎസ്‌കെയിലേക്കാവും കൂടുമാറുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവുമായ സുബ്രഹ്‌മണ്യം ബദരീനാഥ് സിഎസ്‌കെ ജേഴ്‌സിയില്‍ രോഹിതിന്റെ ചിത്രം പോസ്റ്റ് ചെയ്ത്, താരം ഫ്രാഞ്ചൈസിയിലേക്ക് എത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. നിലവില്‍ യെല്ലോ ടീമിനെ നയിക്കുന്ന എംഎസ് ധോണിക്ക് ഐപിഎല്‍ 2024 ന് ശേഷം ബൂട്ട് തൂക്കും. അതിനാല്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് പകരക്കാരനെ തിരയുകയാണ്.
രോഹിത് ഇപ്പോഴും മികച്ച ക്യാപ്റ്റനാണ്. അതിനാല്‍ എംഎസ് ധോണിയ്ക്ക് ശേഷം മറ്റാരെങ്കിലും ചുമതലയേല്‍ക്കുന്നതിന് മുമ്പ് കുറച്ച് വര്‍ഷത്തേക്ക് സിഎസ്‌കെയെ നയിക്കാനുള്ള കരുത്തും കഴിവും രോഹിത്തിനുണ്ട്.