ഐപിഎല്‍ 2024: ചിന്നസ്വാമിയില്‍ കോഹ്‌ലി ഷോ, കൊട്ടിക്കലാശം ഡികെ വക, ആര്‍സിബിയ്ക്ക് ആദ്യ ജയം

ഐപിഎല്‍ 17ാം സീസണില്‍ ആദ്യ ജയം നേടിയെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹോം ഗ്രൌണ്ടില്‍ പഞ്ചാബിനെതിരായി നടന്ന മത്സരത്തില്‍ ആര്‍സിബി നാല് വിക്കറ്റിന് ജയിച്ചുകയറി. പഞ്ചാബ് മുന്നോട്ടുവെച്ച 177 റണ്‍സിലേക്ക് ബാറ്റ് വീശിയ ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തകര്‍ത്തടിച്ച് വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. താരം 49 ബോളില്‍ 11 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയില്‍ 77 റണ്‍സെടുത്തു.

ദിനേശ് കാര്‍ത്തിക്കിന്റെയും മഹിപാല്‍ ലോംറോറിന്റെയും അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ആര്‍സിബിയുടെ വിജയം ഉറപ്പിച്ചത്. കാര്‍ത്തിക് 10 ബോളില്‍ 2 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 28 റണ്‍സെടുത്തു. ലോംറോര്‍ 8 ബോളില്‍ 17 റണ്‍സെടുത്തു. രജത് പടിദാര്‍ 18 ബോളില്‍ 18, ഡുപ്ലസിസ് 7 ബോളില്‍ 3, കാമറൂണ്‍ ഗ്രീന്‍ 5 ബോളില്‍ 3, അനുസ് റാവത്ത് 14 ബോളില്‍ 11, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പഞ്ചാബിനായി റബാഡ, ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ബെംഗളൂരുവിനായി നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ