ഐപിഎല്‍ 2024: ഈ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ റോയല്‍സ് നിലംതൊടില്ല; വിലയിരുത്തലുമായി ചോപ്ര

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ വീക്ക്നെസുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ ഐപിഎല്‍ ടീമുകളെക്കുറിച്ച് വിശകലനം നടത്തവെയാണ് റോയല്‍സിന്റെ പോരായ്മകള്‍ ചോപ്ര തുറന്നുകാട്ടിയത്.

റോയല്‍സിന്റെ ഡെത്ത് ഓവര്‍ ബോളിംഗ് ശക്തമല്ല. ട്രെന്റ് ബോള്‍ട്ട് ഡെത്ത് ഓവര്‍ ബോളറെന്ന നിലയില്‍ അത്ര മിടുക്കനല്ല. നാന്ദ്രെ ബര്‍ഗറിനെ റോയല്‍സ് ഇത്തവണ കളിപ്പിക്കുകയാണെങ്കില്‍ അവസാന ഓവറുകളില്‍ ഒരുപാട് റണ്‍സ് വഴങ്ങിയേക്കും. ദേവ്ദത്ത് പടിക്കലിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു കൈമാറിയ റോയല്‍സ് പകരം വാങ്ങിയ ആവേശ് ഖാനും വളരെയധികം റണ്‍സ് വാരിക്കോരി നല്‍കുന്ന ബോളറാണ്.

റോയല്‍സിനു മികച്ചൊരു ഓള്‍റൗണ്ടറില്ലെന്നത് മറ്റൊരു പോരായ്മയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറെ ആരെങ്കിലും നന്നായി ഉപയോഗിച്ചിട്ടില്ലെങ്കില്‍ അതു റോയല്‍സാണ്. ഇംപാക്ട് പ്ലെയറെ ഇറക്കാന്‍ അനുമതിയുണ്ടായിട്ടും അഞ്ചു ബോളര്‍മാരെ മാത്രമാണ് അവര്‍ ഉപയോഗിച്ചത്. റോയല്‍സിന്റെ ബാറ്റിംഗ് ആറാം നമ്പറോടെ അവസാനിച്ചിരുന്നു.

ബാറ്റിംഗും ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ താരമോ, വിദേശ താരമോ റോയല്‍സിനില്ല. തീര്‍ച്ചയായും ഇതു തന്നെയാണ് അവരുടെ പ്രധാനപ്പെട്ട വീക്ക്നെസ്. എതിര്‍ ടീമുകള്‍ ഇതു മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക- ചോപ്ര വിലയിരുത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ