ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

ടി20 ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ ദേശീയ ടീമില്‍ ചേരാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ അവരവരുടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വിട്ടു. രാജസ്ഥാന്‍ റോയല്‍സിന്റെ ഷുവര്‍-ഷോട്ട് സ്റ്റാര്‍ട്ടര്‍ ജോസ് ബട്ട്ലര്‍ ഇന്ത്യ വിട്ട താരങ്ങളില്‍ പ്രമുഖനാണ്. ഈ വിടവ് നികത്താനാകുന്നതല്ലെങ്കിലും താരത്തിന്റെ പകരക്കാരനെ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ റോയല്‍സ് ആരംഭിച്ചു കഴിഞ്ഞു.

ബട്ട്ലറുടെ പകരക്കാരനായി ടോം കോഹ്ലര്‍-കാഡ്മോര്‍ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ റോയല്‍സിനായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബട്ട്ലറുടെ ബാക്ക്-അപ്പായി കോഹ്ലര്‍-കാഡ്മോറിനൊപ്പം റോയല്‍സ് പരിശീലിക്കുന്നുണ്ടെന്ന് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കവേ റിയാന്‍ പരാഗ് പറഞ്ഞു.

സോമര്‍സെറ്റില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റര്‍ ഇതുവരെ ഐപിഎല്ലില്‍ ഇടംപിടിച്ചിട്ടില്ല. എന്നിരുന്നാലും, ടി20 ക്രിക്കറ്റില്‍ പരിചയ സമ്പന്നനായ താരമാണ് അദ്ദേഹം. ഇതുവരെ, 188 ടി20 മത്സരങ്ങളില്‍ നിന്ന്, 141 സ്ട്രൈക്ക് റേറ്റോടെ 4917 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്, ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

കോഹ്ലര്‍-കാഡ്മോറിനെ അടിസ്ഥാന വിലയായ 40 ലക്ഷത്തിനാണ് റോയല്‍സ് സ്വന്തമാക്കിയത്. ഐപിഎല്‍ സീസണില്‍ ജോസ് ബട്ട്ലര്‍ 11 മത്സരങ്ങളില്‍ നിന്ന് 140.78 സ്ട്രൈക്ക് റേറ്റില്‍ 39.89 ശരാശരിയില്‍ 359 റണ്‍സ് നേടി. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ