ഐപിഎല്‍ 2024: സഞ്ജുവിനും രാജസ്ഥാനും തിരിച്ചടി, സൂപ്പര്‍ താരം ടീം വിട്ട് ശത്രു പാളയത്തിലേക്ക്!

ഐപിഎല്‍ പുതിയ സീസണ്‍ വരാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി. ടീമിലെ പ്രധാന പരിശീലകരിലൊരാളായ ലസിത് മലിംഗ ടീം വിട്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവസാന സീസണില്‍ രാജസ്ഥാന്റെ ബോളിംഗ് പരിശീലകനായിരുന്നു മലിംഗ മുംബൈയുടെ പരിശീലക സംഘത്തിലേക്കാണ് ചേക്കേറുന്നത്.

ഷെയ്ന്‍ ബോണ്ട് ഒഴിഞ്ഞ കസേരയിലേക്കാണ് മലിംഗയെ മുംബൈ എത്തിച്ചിരിക്കുന്നത്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈക്ക് അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ സാഹചര്യത്തിലാണ് ബോണ്ടിന്റെ പുറത്ത് പോകലും, മലിംഗയുടെ ആഗമനവും.

രാജസ്ഥാനെ സംബന്ധിച്ച് മലിംഗയുടെ അഭാവം വലിയ തിരിച്ചടിയാണ്. മലിംഗയുടെ പരിശീലനത്തിന്‍ കീഴില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ ബോലര്‍മാര്‍ കാഴ്ചവെച്ചത്. ഒന്ന് രണ്ട് വര്‍ഷം കൂടി മലിംഗ രാജസ്ഥാനൊപ്പമുണ്ടായിരുന്നെങ്കില്‍ ടീമിനത് കൂടുതല്‍ കരുത്താകുമായിരുന്നു.

സഞ്ജു സാംസണിനെ രാജസ്ഥാന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഈ സീസണില്‍ അതുണ്ടാകില്ലെന്നാണ് അറിയുന്നത്. സഞ്ജുവിന് പകരം നായകനായി പരിഗണിക്കുന്ന ജോസ് ബട്ടലര്‍ക്ക് കീഴില്‍ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.