സഞ്ജു ഈസ് ടെറിഫിക് ആസ് എ ക്യാപ്റ്റന്‍. ബ്രെവിസിനൊരു ഷോര്‍ട്ട് തേഡ് മാന്‍ ഇടുന്നു, അറ്റാക്ക് ചെയ്യുന്നു. വിക്കറ്റ് എടുക്കുന്നു. പവര്‍ പ്‌ളേക്ക് ശേഷം ആവേഷിന്റെ ആദ്യ ഓവര്‍ കഴിയുമ്പോള്‍ മുംബൈ ബാറ്റര്‍മാര്‍ പേസിനെ അനായാസം കൈകാര്യം ചെയ്യുന്നത് തിരിച്ചറിഞ്ഞു രണ്ടറ്റത്ത് നിന്നും സ്പിന്‍ വരുന്നു. ഹാര്‍ദ്ദിക് വീണ ശേഷം വീണ്ടും ആവേഷ് വരുന്നു. ബൗളിംഗ് ചെഞ്ചസ് കിറു കൃത്യമാണ്.
അമ്പയറുടെ ഒരു വൈഡ് കോള്‍ റിവ്യൂ ചെയ്യുന്നത് ശ്രദ്ധിക്കുക. ക്യാച്ചിനല്ല റിവ്യൂ പോകുന്നത്, വൈഡിനാണ്, പന്ത് ബാറ്റിലോ പാഡിലോ ടച് ചെയ്തിട്ടുണ്ടെന്നു സഞ്ജുവിന് ഉറപ്പായത് കൊണ്ട് ബാറ്റര്‍ ഔട്ട് ആണെങ്കിലും അല്ലെങ്കിലും റിവ്യൂ പോകില്ലായിരുന്നു. സഞ്ജു സാംസണ്‍ ഗെയിം റീഡര്‍ എന്ന നിലയില്‍ അസാധ്യമായ രീതിയില്‍ മെച്ചപ്പെട്ടിരിക്കുന്നു.
വാംഖഡേ മൂവ് മെന്റ് ഓഫര്‍ ചെയ്യുന്നു, രാജസ്ഥാന്റെ ന്യു ബോള്‍ പെയര്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ട്രെന്റ് ബോള്‍ട്ട് ഈ ഫോര്‍മാറ്റില്‍ തന്നെ അപകടകാരിയാക്കുന്ന ഒരേയൊരു പിരീഡ് കൃത്യമായി ഉപയോഗിക്കുന്നു. പന്ത് വലത് കയ്യനില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്നു, വലത് കയ്യനിലേക്ക് കൊണ്ട് വരുന്നു. ടിപ്പിക്കല്‍ ടെസ്റ്റ് മാച്ച് ലെങ്ത്തുകള്‍, മുംബൈ ടോപ് ഓര്‍ഡര്‍ തകരുന്നു.
ചാഹാല്‍ ഈസ് എ സ്മാര്‍ട്ട് ഓപ്പറേറ്റര്‍, പേസ് വേരി ചെയ്തു ഹര്‍ദ്ദിക്കിനെ വീഴ്ത്തുന്നു, ഹിറ്റിങ് ആര്‍ക്കില്‍ പന്ത് നല്‍കാതെ വൈഡ് ആയി എറിഞ്ഞു തിലക് വര്‍മയെയും. 4 ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ്. തങ്ങളുടെ പ്രധാനപ്പെട്ട ബൗളറായ സന്ദീപ് ശര്‍മ്മയുടെ അഭാവത്തിലും മുംബൈയെ അവരുടെ സ്വന്തം തട്ടകത്തില്‍ ക്ലിനിക്കലായി ഔട്ട് പ്ലെ ചെയ്യുന്നു.
Read more
എഴുത്ത്: സംഗീത് ശേഖര്‍
കടപ്പാട്: ക്രിക്കറ്റ്വൈബ്സ്