സ്ഥിരത ഇല്ല സ്ഥിരത ഇല്ല എന്ന പരാതി ഏറ്റവും കൂടുതൽ കേൾക്കുന്ന താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. എന്നാൽ ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ സഞ്ജു സാംസൺ തകർപ്പൻ അർദ്ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ അഞ്ചാം സീസണിലാണ് ആദ്യ മത്സരത്തിൽ തന്നെ സഞ്ജു അർദ്ധ സെഞ്ച്വറി നേട്ടം കുറിക്കുന്നത്. ടോസ് നേടി രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു .
രണ്ട് ബൗണ്ടറികൾ ഒകെ നേടി മനോഹരമായി തുടങ്ങിയ ജോസ് ബട്ട്ലറുടെ (11 ) വിക്കറ്റാണ് ആദ്യം രാജസ്ഥാന് നഷ്ടമായത്. ആ സമയത്ത് സ്‌കോറിൽ ബോർഡിൽ ഉണ്ടായിരുന്നത് 13 റൺസ് മാത്രം ആയിരുന്നു. പിന്നാലെ എത്തിയ സഞ്ജുവിനെ സാക്ഷിയാക്കി ജയ്‌സ്വാൾ സ്കോർ ബോർഡ് ഉയർത്തി. താരം മനോഹരമായ ഫോമിൽ ആയിരുന്നു കളിച്ചത്. എന്നാൽ വലിയ സ്കോർ ലക്ഷ്യമാക്കി മുന്നേറിയ താരത്തെ മോഷിൻ ഖാൻ മടക്കി. ജയ്‌സ്വാൾ 24 റൺസ് നേടിയിരുന്നു.
ശേഷം റിയാൻ പരാഗിനൊപ്പം ക്രീസിൽ ഉറച്ച സഞ്ജു ശരിക്കും ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്. വിക്കറ്റുകൾക്ക്ക് ഇടയിൽ ഉള്ള ഓട്ടത്തിലൂടെ ആണെങ്കിലും വമ്പൻ അടികളിലൂടെ ആണെങ്കിലും താരം മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ റിയാൻ പരാഗ് ഏറെ നാളുകൾക്ക് ശേഷം മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ചു.
അതിനിടയിൽ ആയിരുന്നു സഞ്ജുവിനെ അർദ്ധ സെഞ്ച്വറി പിറന്നത്. നിലവിൽ 42 പന്തിൽ 62 എടുത്താണ് രാജസ്ഥാൻ നായകൻ നിൽകുന്നത്. പരാഗ് 44 ഷിമ്രോൺ ഹെറ്റ്മെയർ 5 എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായ രാജസ്ഥാൻ 150 – 4 എന്ന നിലയിലാണ് നിൽകുന്നത് .