ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരംതന്നെ ഗംഭീരമായി തുടങ്ങി സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും. ലഖ്‌നൗവിനെതിരായ മത്സരം 20 റൺസിന് സഞ്ജുവും സംഘവും ജയിച്ച് കയറി. രാജസ്ഥാൻ മുന്നോട്ട് വെച്ച 194 റൺസിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ ആയുള്ളു. 41 ബോളിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്ന നിക്കോളാസ് പൂരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. നായകൻ കെഎൽ രാഹുൽ 44 ബോളിൽ 58 റൺസെടുത്തു. ഡികോക് 4, ദേവ്ദത്ത് പടിക്കൽ 0, ദീപക് ഹൂഡ 13 ബോളിൽ 26, മാർക്കസ് സ്‌റ്റോയിനിസ് 4 ബോളിൽ 3, ക്രുണാൽ പാണ്ഡ്യ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
രാജസ്ഥാനായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റ് വീഴ്ത്തി. ബർഗർ, അശ്വിൻ, ചഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റോയൽസിനായി സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി നേടി. 52 പന്തുകൾ നേരിട്ട് പുറത്താവാതെ 82 റൺസാണ് സഞ്ജു നേടിയത്. ആറ് സിക്സും മൂന്ന് ഫോറും സഹിതമാണിത്.
മത്സരത്തിൽ ജയിച്ചെങ്കിലും സഞ്ജുവിനെതിരെ ഗുരുതരമായ ആരോപണം വന്നിരിക്കുകയാണ്. സഞ്ജു ചതിയൻ ആണെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത് സഞ്ജു- പരാഗ് കൂട്ടുകെട്ടാണ്. അതിനിടയിൽ സമീപകാലത്തെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച റിയാൻ പരാഗിന്റെ ക്യാച്ച് നേടാൻ ക്രുണാൽ പാണ്ഡ്യക്ക് മുന്നിൽ അവസരമുണ്ടായിരുന്നു. എന്നാൽ സഞ്ജു സാംസൺ മനഃപൂർവം ക്യാച്ച് എടുക്കാതെ അതിനുള്ള അനുമതി നിഷേധിച്ചെന്ന ഭാവത്തിൽ നിന്നും എന്നും അതാണ് പണി ലക്നൗ ടീമിന് അവസാനം വിന ആയതെന്നുമാണ് പറയുന്നത്. മത്സരത്തിന്റെ ആറാം ഓവറിലെ രണ്ടാം പന്തിൽ ആയിരുന്നു സംഭവം നടന്നത്.
പരാഗിന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി സ്‌ട്രെയ്റ്റായി വന്ന പന്ത് ക്രുണാലിന് റിട്ടേൺ ക്യാച്ചാക്കി മാറ്റാൻ അവസരമുണ്ടായിരുന്നു. എന്നാൽ നോൺസ്‌ട്രൈക്കിൽ നിന്ന സഞ്ജു സാംസൺ മാറിക്കൊടുക്കാൻ തയ്യാറായില്ല. അതോടെ ക്യാച്ച് എടുക്കാൻ ക്രുണാളിന് സാധിച്ചില്ല. സഞ്ജു മാറി കൊടുത്തിരുന്നെങ്കിൽ പരാഗ് 1 റൺസിന് പുറത്താകുമായിരുന്നു. എന്തായാലും ക്രുണാൽ ആകട്ടെ തനിക്ക് ക്യാച്ച് എടുക്കാനുള്ള അനുമതി നിഷേധിച്ച സഞ്ജുവിനെ താരം കെട്ടിപിടിക്കുകയാണ് ചെയ്തത്.
സഞ്ജു ചതിയൻ ആണെന്നും അതിനാലാണ് ഇങ്ങനെ ഉള്ള പരിപാടികൾ ചെയ്തത് എന്നുമാണ് ആരാധകർ പറയുന്നത്.