ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഏതാണ് എന്ന് ചോദിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് അല്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് ടീമുകളാകും ആരാധകരുടെ മനസില്‍ വരുക. കാരണം, പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലക സംഘത്തിന്റെ ഭാഗമായതും അനിയന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുകയും ചെയ്യുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതേ സമയം സാറയോടൊപ്പം പ്രണയ ഗോസിപ്പ് കോളത്തിലെത്തുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്.
എന്നാല്‍ സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഇതുരണ്ടുമല്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സാറയുടെ ഇഷ്ട ടീം. ഐപിഎല്‍ 2023നിടെയാണ് സാറ ഇക്കാര്യം പങ്കുവെച്ചത്. സാറ തന്റെ ഇഷ്ട ടീമിനെ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും സാറയുടെ പഴയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിന്നാണ് ആര്‍സിബിയാണ് സാറയുടെ പ്രിയപ്പെട്ട ടീമെന്ന അനുമാനത്തിലേക്കെത്തിയിരിക്കുന്നത്.
നോട്ടെഴുതുന്നതിനിടെ ആര്‍ബിസി എന്ന് എഴുതുന്നതിന് പകരം നോട്ട് ബുക്കില്‍ ആവര്‍ത്തിച്ച് ആര്‍സിബി എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രം ഉള്‍പ്പെടെ സാറാ ടെണ്ടുല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ആര്‍സിബിയാണ് സാറയുടെ ഇഷ്ട ടീമെന്ന സംസാരം തുടങ്ങിയത്.
ഐപിഎലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ കഴിയാത്ത ടീമാണ് ആര്‍സിബി. എന്നാല്‍ വലിയ ആരാധക സംഘമാണ് ഫ്രാഞ്ചൈസിയ്ക്കുള്ളത്. എന്നാല്‍ ആര്‍സിബിയുടെ മത്സരങ്ങള്‍ കാണാന്‍ സാറാ എത്തിയിട്ടേയില്ല. അതേ സമയം മുംബൈ ഇന്ത്യന്‍സിനെ പ്രോത്സാഹിപ്പിക്കാന്‍ പല തവണ സാറയെത്തിയിട്ടുണ്ട്.