ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ആധിപത്യ പ്രകടനത്തിന് സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയെയും ട്രാവിസ് ഹെഡിനെയും പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 166 റണ്‍സ് എന്ന വിജയലക്ഷ്യം രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് 9.4 ഓവറില്‍ മറികടന്നു.
”വിനാശകരമായ ഓപ്പണിംഗ് പങ്കാളിത്തം, ഈ രാത്രി ഒരു അടിവരയിട്ടതായിരിക്കും. ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍, അവര്‍ 300 സ്‌കോര്‍ ചെയ്യുമായിരുന്നു’ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്സില്‍ എഴുതി.
30 പന്തില്‍ എട്ട് സിക്സറുകളും ബൗണ്ടറികളും സഹിതം ഹെഡ് പുറത്താകാതെ 89 റണ്‍സ് നേടി. 296.66 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ റണ്‍സ് വന്നത്. മറുവശത്ത്, അഭിഷേക് 28 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 75 റണ്‍സെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ അഭിഷേക് ശര്‍മ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം വെറും 9.4 ഓവറില്‍ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. 166 റണ്‍സ് ലക്ഷ്യംവെച്ചിറങ്ങിയവര്‍ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേ ഓഫ് ബര്‍ത്തിനടുത്താണ്.