റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിന് മുമ്പുള്ള അവരുടെ ഏക പരിശീലന സെഷന്‍ റദ്ദാക്കി. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ ആര്‍സിബി പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാരണങ്ങളൊന്നും പറയാതെ സെഷന്‍ റദ്ദാക്കുകയായിരുന്നു.
ആര്‍സിബിയുടെ പരിശീലന സെഷന്‍ റദ്ദാക്കാനുള്ള പ്രാഥമിക കാരണം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയ്‌ക്കെതിരായ സുരക്ഷാ ഭീഷണിയാണെന്ന് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഗുജറാത്ത് പോലീസ് നാല് പ്രതികളെ പിടികൂടി. അറസ്റ്റിനുശേഷം, നിരവധി ആയുധങ്ങള്‍, സെന്‍സിറ്റീവ് വീഡിയോ ക്ലിപ്പുകള്‍, ആശയവിനിമയങ്ങള്‍ എന്നിവയും പ്രതികളായ ക്വാര്‍ട്ടറ്റിന്റെ ഒളിത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടി.
കൂടാതെ, ബുധനാഴ്ചത്തെ എലിമിനേറ്റര്‍ പോരാട്ടത്തിന് മുന്നോടിയായി ഭീഷണിയെക്കുറിച്ച് അധികാരികള്‍ രാജസ്ഥാന്‍ റോയല്‍സിനേയും ആര്‍സിബിയേയും അറിയിച്ചു. എന്നിരുന്നാലും രാജസ്ഥാന്‍ അവരുടെ പ്രാക്ടീസ് സെഷനുമായി മുന്നോട്ട് പോയപ്പോള്‍, രണ്ടാമത്തേത് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.