IPL 2024: ടോസ് നേടാന്‍ ശ്രേയസ് പ്രയോഗിക്കുന്ന തന്ത്രം, രണ്ടാം തവണയും വിജയം, കെകെആര്‍ നായകന്റെ അന്ധവിശ്വാസം

അന്ധവിശ്വാസങ്ങള്‍ എക്കാലവും ക്രിക്കറ്റിന്റെ ഭാഗമാണ്. കളിക്കാര്‍ പലപ്പോഴും നിര്‍ണായക ഗെയിമുകളില്‍ ഭാഗ്യം കൊണ്ടുവരുന്നതിനോ മോശം ശകുനങ്ങള്‍ ഒഴിവാക്കുന്നതിനോ വിവിധ ആചാരങ്ങളും പ്രവര്‍ത്തനങ്ങളും അവലംബിക്കുന്നു. അന്ധവിശ്വാസം ഫലം കണ്ടുതുടങ്ങിയാല്‍ അത് അവരുടെ ദിനചര്യയുടെ ഭാഗമാകും. സമാനമായ ചിന്തയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ഭാഗ്യം കൊണ്ടുവരാന്‍ അത്തരത്തിലൊരു മാര്‍ഗം അവലംബിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.

ഇന്നലെ ലഖ്‌നൗവിനെതിരെ നിര്‍ണായ ടോസ് നേടാനായി കൊല്‍ക്കത്ത നായകന്‍ പ്രഗോയിച്ച തന്ത്രം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസിടാനുള്ള നാണയം കൈയില്‍ കിട്ടിയ ശ്രേയസ് അതില്‍ ഒന്ന് ഉമ്മ വെച്ചശേഷമാണ് ടോസിട്ടത്. കെ എല്‍ രാഹുല്‍ ഹെഡ്‌സ് വിളിച്ചെങ്കിലും ടെയ്ല്‍ ആയിരുന്നു വീണത്. നിര്‍ണായക ടോസ് ജയിച്ച ശ്രേയസ് ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് ശ്രേയസ് ടോസിന് മുമ്പ് നാണയത്തില്‍ ഉമ്മവെച്ചശേഷം ടോസിടുന്നത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ശ്രേയസ് ഇതേ തന്ത്രം പ്രഗോയിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ജയിച്ചു. ഇത് ഇനിയുള്ള മത്സരങ്ങളിലും താരം തുടരുമോ എന്നാണ് കാണേണ്ടത്.

മത്സരത്തില്‍ കെകെആര്‍ എട്ടു വിക്കറ്റിന് ജയിച്ചുകയറി. ലഖ്‌നൗ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. അര്‍ധസഞ്ചെറി നേടിയ ഓപ്പണര്‍ ഫില്‍ സോള്‍ട്ട് (47 പന്തില്‍ 89*), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (38 പന്തില്‍ 38*) എന്നിവരുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയെ അനായാസ ജയത്തിലെത്തിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കൊല്‍ക്കത്ത എട്ടു പോയിന്റുമായി ലീഡ് ഉയര്‍ത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു