IPL 2024: ഈ വര്‍ഷം ആര്‍സിബി കീരീടം നേടാന്‍ സാധ്യതയുള്ള ആറ് കാരണങ്ങള്‍

ഈ വര്‍ഷം ആര്‍സിബി കപ്പ് നേടാന്‍ ഉള്ള 6 കാരണങ്ങള്‍

1. ആദ്യ കളിയില്‍ തോറ്റ് കൊണ്ട് തുടങ്ങുന്ന ടീം കപ്പു നേടാന്‍ സാധ്യത ഏറെ ആണ്. mi, csk ഒക്കെ ആദ്യ കളി തോറ്റ് കപ്പ് നേടിയ ഒരു പാട് സീസണ്‍ ഉണ്ട്.

2. T20 ടീമില്‍ ഒഴിവാക്കിയതിന് മറുപടി കൊടുക്കാന്‍ കോഹ്ലി ഇത്തവണ ബാറ്റിംഗില്‍ നല്ല ഫോമില്‍ ആയിരിക്കും. 2017 ലെ 973 എന്ന സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ഓറഞ്ച് ക്യാപ് നേടാന്‍ ആണ് സാധ്യത.

3. കോഹ്ലി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ഇത്തവണ ഫാഫ് ആയിരിക്കും ക്യാപ്റ്റന്‍സി യുടെ മുഴുവന്‍ നിയന്ത്രണവും. അത് കൊണ്ട് ഒരു ധോണി സ്‌റ്റൈല്‍ ക്യാപ്റ്റന്‍സി പ്രതീക്ഷിക്കാം.

4. Karan Sharma എന്ന ഭാഗ്യ താരം ഇത്തവണ എല്ലാ കളിയിലും കളിക്കും. ബോളിംഗ് ആവറേജ് ആണെങ്കിലും വേറെ സ്പിന്നര്‍ ഇല്ലാത്തത് കൊണ്ട് ഒഴിവാക്കാന്‍ പറ്റില്ല. കളിച്ച എല്ലാ ടീമുകള്‍ക്കും കപ്പ് നേടി കൊടുത്ത താരം ആണ്.

5. 15 വര്‍ഷമായി കപ്പ് കിട്ടിയില്ലെങ്കിലും WPL രണ്ടാം സീസണില്‍ തന്നെ കിരീടം നേടിയതിന്‍റെ ആത്മവിശ്വാസം ആദ്യ മത്സരത്തില്‍ ടീമിന്‍റെ പെര്‍ഫോമന്‍സ് നോക്കിയാല്‍ മനസ്സിലാകും

6. ആല്‍സാരി ജോസഫ്, യാഷ് ദയാല്‍, എന്നീ മികച്ച താരങ്ങളെ റെക്കോര്‍ഡ് വിലക്ക് ടീമില്‍ വന്നതോടെ ബൗളിംഗ് ശക്തമായി. ഹോം ഗ്രൗണ്ടില്‍ 150 റണ്‍സിന് മുകളില്‍ ഒരു എതിര്‍ ടീമും നേടാന്‍ സാധ്യത കുറവാണ്

ബാറ്റിങ്ങില്‍ KGF നല്ല തുടക്കം നല്‍കുമ്പോള്‍ ഡികെ ഫിനീഷര്‍ റോളില്‍ തിളങ്ങാന്‍ വേണ്ടി കീപ്പര്‍ ആക്കാതിരുന്നതും മികച്ച തീരുമാനം ആയി.

എഴുത്ത്: ഹബീബ് റഹ്മാന്‍

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍