IPL 2024: 'ചിലരുടെ കുപ്പ ചിലര്‍ക്ക് നിധി'; ആര്‍സിബി താരത്തെ അപമാനിച്ച് മുരളി കാര്‍ത്തിക്

ഐപിഎലില്‍ ആര്‍സിബി പേസറായ യഷ് ദയാലിനെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം മുരളി കാര്‍ത്തിക് നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. ‘ചിലരുടെ കുപ്പ ചിലര്‍ക്ക് നിധി’ എന്നായിരുന്നു യഷ് ദയാലിനെക്കുറിച്ച് മുരളി കാര്‍ത്തിക് നടത്തിയ പരാമര്‍ശം. പഞ്ചാബ് കിംഗ്‌സിനെതിരായ താരത്തിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളിയുടെ ഈ പരാമര്‍ശം.

കഴിഞ്ഞ ഐപിംഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ദയാല്‍. അന്ന് കെകെആറിന്റെ റിങ്കു സിംഗ് തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ പറത്തിയത് യഷ് ദയാലിന്റെ ഓവറിലായിരുന്നു. പിന്നാലെ സീസണിന് ശേഷം ദയാലിനെ ഗുജറാത്ത് റിലീസ് ചെയ്യുകയും മിനി ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കുകയുമായിരുന്നു.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് യഷ് ദയാല്‍ നേടിയത്. അതേസമയം പഞ്ചാബ് കിംഗ്സിനെതിരെയായ മത്സരത്തില്‍ താരം കൂടുതല്‍ അപകടകാരിയായി. മത്സരത്തിന്റെ പവര്‍ പ്ലേയില്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രമാണ് 10 റണ്‍സ് മാത്രമാണ് യഷ് ദയാല്‍ വിട്ടു നല്‍കിയത്.

ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുരളിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുരളി കാര്‍ത്തിക് യുവതാരത്തെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.

ഉത്തര്‍പ്രദേശ് താരമായ യഷ് ദയാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ്. 23 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ