ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ ബാറ്റര്‍മാര്‍ ബോളര്‍മാരെ കശാപ്പു ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. 17-ാം സീസണ്‍ പൂര്‍ത്തിയാകുമ്പോഴേക്കും ക്രൂരമായ ഹിറ്റിംഗ് ചിലരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് 262 റണ്‍സിന്റെ ലോക റെക്കോര്‍ഡ് ചേസ് പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 മത്സരത്തിനിടെ നേടിയ 259 റണ്‍സിന്റെ ചേസിംഗായിരുന്നു മുന്‍ റെക്കോര്‍ഡ്.
രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ബോളര്‍മാര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചു. ബോളര്‍മാരോട് സഹതാപം തോന്നിയ അശ്വിന്‍ ‘ബോളര്‍മാരെ ആരെങ്കിലുംരക്ഷിക്കൂ.. പ്ലീസ്’ അദ്ദേഹം എക്‌സില്‍ കുറിച്ചു.
20 ഓവറില്‍ 261/6 എന്ന സ്‌കോറായതോടെ കൊല്‍ക്കത്തയുടെ മുഴുവന്‍ ക്യാമ്പിനും വിജയം ഉറപ്പായിരുന്നു. കെകെആറിന്റെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 10.2 ഓവറില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 പന്തില്‍ 6 ഫോറും സിക്സും സഹിതം 75 റണ്‍സാണ് സാള്‍ട്ട് നേടിയത്.
32 പന്തില്‍ 9 ഫോറും 4 സിക്സും സഹിതം 71 റണ്‍സാണ് നരെയ്ന് നേടിയത്. വെങ്കിടേഷ് അയ്യര്‍ (39), ശ്രേയസ് അയ്യര്‍ (28), ആന്ദ്രെ റസല്‍ (24) എന്നിവരും മികച്ച ഇന്നിങ്സുകള്‍ കളിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Read more
പഞ്ചാബ് ബാറ്റര്‍മാര്‍ ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ വേട്ടയിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ ജോണി ബെയര്‍സ്റ്റോ മികച്ച തിരിച്ചുവരവ് നടത്തി. 48 പന്തില്‍ 9 സിക്സറും 8 ഫോറും സഹിതം 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിംഗ് പങ്കാളിയായ പ്രഭ്സിമ്രാന്‍ സിംഗ് 20 പന്തില്‍ 54 റണ്‍സെടുത്തു. വെറും 6 ഓവറില്‍ 5 സിക്സും 4 ബൗണ്ടറിയും സഹിതം 93 റണ്‍സാണ് അദ്ദേഹം ഇംഗ്ലീഷ് ബാറ്റിംഗിനൊപ്പം ചേര്‍ത്തത്. 28 പന്തില്‍ 8 സിക്സും 2 ഫോറും സഹിതം 68 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് വന്‍ നാശം വിതച്ചത്.