IPL 2024: എന്തൊക്കെയാ ഇവിടെ നടക്കുന്നേ.., വട്ട് പിടിച്ച് സണ്‍റൈസേഴ്‌സ്, അടിയോടടി, പിറന്നത് റെക്കോഡ് സ്കോര്‍!

ഐപിഎലില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന് സണ്‍റൈസേഴ്‌സ്. ഡല്‍ഹിയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ പവര്‍പ്ലേയില്‍നിന്ന് 125 റണ്‍സാണ് എസ്ആര്‍എച്ച് അടിച്ചെടുത്തത്. അഞ്ച് ഓവറില്‍ ടീം സ്‌കോര്‍ നൂറുകടന്നു.

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും ചേര്‍ന്നാണ് ഡല്‍ഹി ബോളര്‍മാരെ കശാപ്പ് ചെയ്തത്. പവര്‍പ്ലേയില്‍ ഹെഡ് 26 ബോളില്‍ 6 സിക്‌സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 84 റണ്‍സും അഭിഷേക് 10 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 40 റണ്‍സും എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. ടി20 ക്രിക്കറ്റില്‍ പവര്‍പ്ലെയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഡൽഹി പ്ലെയിംഗ് ഇലവന്‍: 1 ഡേവിഡ് വാർണർ 2 ജെയ്ക്ക് ഫ്രേസർ-മക്‌ഗുർക്ക് 3 അഭിഷേക് പോറെൽ, 4 ഋഷഭ് പന്ത്, 5 ട്രിസ്റ്റൻ സ്റ്റബ്‌സ്, 6 അക്സർ പട്ടേൽ, 7 ലളിത് യാദവ്, 8 കുൽദീപ് യാദവ്, 9 ആൻറിച്ച് നോർട്ട്ജെ, 10 മുകേഷ് കുമാർ, 11 ഖലീൽ അഹമ്മദ്.

സൺറൈസേഴ്സ് പ്ലെയിംഗ് ഇലവന്‍: 1 ട്രാവിസ് ഹെഡ്, 2 അഭിഷേക് ശർമ, 3 എയ്ഡൻ മർക്രം, 4 ഹെൻറിച്ച് ക്ലാസൻ (WK), 5 അബ്ദുൾ സമദ്, 6 നിതീഷ് കുമാർ റെഡ്ഡി, 7 ഷഹബാസ് അഹമ്മദ്, 8 പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), 9 ഭുവനേശ്വർ കുമാർ, 10 മായങ്ക് മാർക്കണ്ഡെ, 11 ടി നടരാജൻ.

Read more