IPL 2024: മറ്റുള്ളവരെ അറഞ്ചം പുറഞ്ചം വിമര്‍ശിക്കുന്ന ഗവാസ്‌കറിന് പന്ത് കുണുവാവ, തോറ്റിട്ടും തലോടല്‍; കലിപ്പില്‍ ആരാധകര്‍

ഐപിഎല്‍ 17ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പ്രയാസപ്പെടുകയാണ് ഋഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ്. ഒടുവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ടീമിന്റെ ഈ സീസണിലെ അഞ്ചാം തോല്‍വിയാണിത്. എന്നാലിപ്പോള്‍ തോല്‍വിയിലും പന്തിനെ പ്രശംസിച്ച് സമാശ്വസിപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

‘നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക’ എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. ‘ഞാന്‍ പരമാവധി ശ്രമിക്കാന്‍ സാര്‍’ എന്ന് റിഷഭ് മറുപടി പറയുകയും ചെയ്തു.

മറ്റു താരങ്ങളെ ചെറിയ വീഴ്ചയ്ക്കു പോലും അറഞ്ചം പുറഞ്ചം വിമര്‍ശിക്കുന്നന്ന ഗവാസ്‌കറിന്റെ ഈ നീക്കം ക്രിക്കറ്റ് പ്രേമികളെ അത്ര രസിപ്പിച്ചിട്ടില്ല. മത്സരത്തില്‍ ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവെ പന്തിന്റെ മെല്ലെ പോക്ക് ആരാധകരുടെ ക്ഷമയെ പരീക്ഷിച്ചു.

267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 8.4 ഓവറില്‍ 135 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് റിഷഭും സ്റ്റബ്സും ചേര്‍ന്ന് നടത്തിയ മെല്ലപ്പോക്ക് ഡല്‍ഹിയെ തളര്‍ത്തി. 16 പന്തില്‍ 16 റണ്‍സായിരുന്നു ഒരു ഘട്ടത്തില്‍ റിഷഭ് നേടിയത്. 35 പന്തില്‍ 44 റണ്‍സാണ് റിഷഭിന് ആകെ നേടാനായത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍