IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

വിന്‍ഡീസ് താരം സുനില്‍ നരെയ്‌നെ സംബന്ധിച്ച് നിലവിലെ ഐപിഎല്‍ സീസണ്‍ ഏറെ വര്‍ണാഭവമാണ്. ബോളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും താരം മികച്ചുനില്‍ക്കുന്നു. പവര്‍പ്ലേയിലെ താരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിക്കുകയാണ്. ഇപ്പോഴിതാ തന്റെ വെടിക്കെട്ട് ബാറ്റിംഗിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലക സംഘം എനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. നിങ്ങളുടെ കരുത്ത് മനസിലാക്കി കളിക്കുകയാണ് വേണ്ടത്. അതാണ് മികച്ച ഫലം കാണുക. ഇത്തവണ മികച്ച രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.

സ്പിന്നറെന്ന നിലയിലും പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ പോകുന്നു. വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് നേടുന്നു. ഇതെന്റെ ജോലിഭാരം കുറച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുന്നു.

വരുണ്‍ കഠിനമായി അധ്വാനിക്കുന്നവനാണ്. അതുകൊണ്ട് തന്നെ അവന്റെ പ്രകടനം സന്തോഷം നല്‍കുന്നു. വെല്ലുവിളികളൊന്നും പ്രശ്നമല്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ആഗ്രഹിക്കുന്നവരാണ്- നരെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരേയും നരെയ്ന്‍ കത്തിക്കയറി. 39 പന്തില്‍ 6 ഫോറും 7 സിക്സും ഉള്‍പ്പെടെ 81 റണ്‍സാണ് നരെയ്ന്‍ നേടിയത്. 207 സ്ട്രൈക്ക് റേറ്റിലാണ് നരെയ്‌ന്റെ പ്രകടനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ