IPL 2024: രാജസ്ഥാന്‍ റോയല്‍സിനെതിരായ നരെയ്ന്‍റെ സെഞ്ച്വറി ഗൗതം ഗംഭീറിന്റേത്: അമ്പാട്ടി റായിഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആരെന്ന് ചോദിച്ചാല്‍ ഏറ്റവും ഉയരുന്ന പേരുകളിലൊന്ന് സുനില്‍ നരെയ്‌ന്റേതാകും. പതിനേഴാം സീസണില്‍ താരം ഒരു അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടേബിള്‍ ടോപ്പര്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് താരം തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്.

56 പന്തില്‍ 13 ഫോറും 6 സിക്സും സഹിതം 109 റണ്‍സാണ് താരം നേടിയത്. ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു നരെയ്‌ന്റെ സെഞ്ച്വറി പ്രകടനത്തിന്റെ ക്രെഡിറ്റ് ഗംഭീറിന് നല്‍കി. നരെയ്‌നെ ഈ സീസണില്‍ ഓപ്പണിംഗിലേക്ക് തിരികെ എത്തിച്ചത് ടീം മെന്ററായ ഗൗതം ഗംഭീറാണ്.

സുനില്‍ നരെയ്‌ന്റെ നൂറ് ഗൗതം ഗംഭീറിന്റേതാണ്. ഈ സീസണില്‍ സുനിലിന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷത്തെ പരാജയത്തിന് ശേഷം ഗൗതം അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍ അവനെ നോക്കൂ. വെസ്റ്റ് ഇന്‍ഡീസ് താരം കൊല്‍ക്കത്തയുടെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായി മാറി.

Read more

അവന്റെ മുഖം കഥ പറയുന്നു. ഇടവേളയ്ക്കിടെ ഗംഭീര്‍ അവനെ കെട്ടിപ്പിടിച്ചു, അത് അവരുടെ ബന്ധത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നു- അമ്പാട്ടി റായിഡു പറഞ്ഞു.