IPL 2024: സുനിൽ നരെയ്ൻ നേടിയത് വെറും സെഞ്ച്വറിയല്ല, രാജസ്ഥാൻ ബോളര്മാര്ക്ക് അന്തകനായ താരം നടന്നടുത്തത് ചരിത്രത്തിലേക്ക്; അപൂർവ ലിസ്റ്റിൽ രോഹിതും

സുനിൽ നരെയ്ൻ- കൊൽക്കത്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ബാറ്റിംഗിലും ബോളിങ്ങിലും എല്ലാം സംഭാവനകൾ നൽകുന്ന താരം ആദ്യ സീസൺ മുതൽ ടീമിന്റെ ഭാഗമാണ്, കിരീട വിജയങ്ങളിൽ പലതിലും വലിയ സംഭാവനകൾ നൽകിയ താരം ആ സമയത്ത് ടി 20 യിലെ ഏറ്റവും മികച്ച ബോളർ ആയിരുന്നു. താരത്തിന്റെ മിസ്‌ട്രി സ്പിൻ നേരിടാൻ താരങ്ങൾ ബുദ്ധിമുട്ടി. അങ്ങനെയുള്ള താരത്തിന് ബാറ്റിംഗിൽ തിളങ്ങാൻ ശേഷിയുണ്ടെന്ന് മനസിലാക്കിയ കൊൽക്കത്തയുടെ അന്നത്തെ നായകൻ ഗൗതം ഗംഭീർ സുനിൽ നരെയ്നെ ഓപ്പണിങ് ബാറ്റർ ആക്കുന്നു.

സുനിൽ എത്ര റൺ എടുത്താലും അത് ലാഭം ആകുമെന്ന് മനസിലാക്കിയ ഗൗതം ആ റിസ്ക്ക് എടുത്തു. എന്തായാലും ആ തീരുമാനം അയാളുടെ തലവര മാറ്റി. സുനിൽ എന്ന ഓപ്പണർ എതിരാളിയെ പവർ പ്ലേയിൽ തന്നർ കൊന്നു. പവർ പ്ലേയിൽ സുനിൽ വീണില്ലെങ്കിൽ കൊൽക്കത്ത സ്കോർ ബോർഡ് കുതിക്കുന് കാഴ്ച്ച പല തവണ കണ്ടു. ഈ സീസണിൽ ഗൗതം പരിശീലകനായി തിരിച്ചെത്തിയപ്പോൾ സുനിൽ നരെയ്നെ വീണ്ടും ഓപ്പണറാക്കി. തന്റെ ഇഷ്ട പൊസിഷൻ കിട്ടിയ സന്തോഷത്തിൽ മിക്ക മത്സരങ്ങളിലും ഓപ്പണിങ് ഇറങ്ങി മികച്ച തുടക്കം നൽകിയ സുനിൽ നരെയ്ൻ ഇന്ന് ഇതാ രാജസ്ഥാനെതിരെ സെഞ്ച്വറി നേടിയിരിക്കുന്നു.

സീസണിലെ ഏറ്റവും മികച്ച ടീമായ രാജസ്ഥാനെതിരെ 56 പന്തിൽ 109 റൺസാണ് നേടിയത്. 13 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. രാജസ്ഥാന്റെ പേരുകേട്ട ബോളിങ് നിരയെ അടിച്ചൊതുക്കിയ താരം കൊൽക്കത്തയെ എത്തിച്ചത് 226 റൺസിലാണ് എത്തിച്ചത്. ഒരേ സമയം ക്ലാസും മാസുമായി കളിച്ച സുനിൽ നരെയ്ൻ നേടിയത് ഈ സീസണിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്നാണ്.

മറ്റൊരു നേട്ടവും കൂടി താരം സ്വന്തമാക്കി. ഹാട്രിക്കും സെഞ്ചുറിയും നേടിയ താരങ്ങളുടെ ലിസ്റ്റിലേക്കാണ് സുനിൽ നരെയ്ൻ എത്തിയത്. രോഹിത് ശർമ്മ, ഷെയിൻ വാട്സൺ എന്നിവർക്ക് ശേഷം ഹാട്രിക്കും സെഞ്ചുറിയും നേടുന്ന താരമായി മാറിയിരിക്കുകയാണ് സുനിൽ.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്