ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ലെ ക്വാളിഫയര്‍ 1 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 8 വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. 160 റണ്‍സ് പിന്തുടര്‍ന്ന കെകെആറിനെ വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും അര്‍ദ്ധ സെഞ്ചുറികള്‍ അടിച്ച് ഫൈനലിലെത്തിച്ചു.
ബാറ്റിംഗ് പരാജയത്തിന് ശേഷം ഫീല്‍ഡിംഗിലും ഹൈദരാബാദ് മെല്ലെപ്പോക്കായിരുന്നു. അവര്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും അധിക റണ്‍സ് വഴങ്ങുകയും ചെയ്തു. ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ധു 2016ലെ ചാമ്പ്യന്മാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ചു. ശരിയായ സ്പിന്നര്‍മാരില്ലാത്തതിനാല്‍ എസ്ആര്‍എച്ചിന് അവരുടെ സംശയാസ്പദമായ ടീം തിരഞ്ഞെടുപ്പിന് കനത്ത വില നല്‍കേണ്ടി വന്നു.
ആര്‍സിബിയുടെ തെറ്റുകള്‍ എസ്ആര്‍എച്ച് ആവര്‍ത്തിക്കുകയാണ്. അവര്‍ക്ക് ടീമില്‍ ശരിയായ സ്പിന്നര്‍മാരില്ല. സ്പിന്നര്‍മാരില്ലാതെയാണ് ബെംഗളൂരു കളിക്കുന്നത്. കര്‍ണ്‍ ശര്‍മ്മയെയും സ്വപ്നില്‍ സിംഗിനെയും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ നിമിഷം, ഫലങ്ങള്‍ വന്നുതുടങ്ങി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിങ്ങള്‍ സ്പിന്നര്‍മാരെ കളിപ്പിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ പ്രശ്നങ്ങള്‍ ചോദിച്ചു വാങ്ങിക്കുകയാണ്. സ്പിന്നര്‍മാര്‍ അധിക റണ്‍സ് വഴങ്ങുമെന്ന് കരുതുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഭീരുക്കളാണ്.
പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മാത്രമാണ് പ്ലേയിംഗ് യൂണിറ്റിലെ ബോളര്‍മാര്‍. ശേഷിക്കുന്ന എട്ട് ഓവറുകള്‍ ആരാണ് എറിയുക? സീസണില്‍ കെകെആര്‍ സ്പിന്നര്‍മാര്‍ 35 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ഹൈദരാബാദ് ഇതില്‍ നിന്നൊന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല- നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.