ഐപിഎല്‍ 2024: തലമാറ്റിമാറ്റി ഭാഗ്യപരീക്ഷണം, പുതിയ നായകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ്

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പുതിയ നായകനായി പാറ്റ് കമ്മിന്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും ഓസ്ട്രേലിയയെ നയിച്ച കമ്മിന്‍സ്, എയ്ഡന്‍ മാര്‍ക്രമില്‍നിന്ന് ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുക്കും.

ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനിലേലത്തില്‍ ഓസീസ് പേസര്‍ 20.5 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമിന്‍സ്. 2022ല്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ സീസണില്‍ ഏയ്ഡന്‍ മാര്‍ക്രവുമായിരുന്നു ഹൈദരാബാദിനെ നയിച്ചത്.

Read more

ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് കമിന്‍സ് വിട്ടു നിന്നിരുന്നു. ആ സീസണില്‍ വരെ കമ്മിന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു.