ഐപിഎല്‍ 2024: തകര്‍പ്പന്‍ നീക്കം, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തെ പാളയത്തിലെത്തിച്ച് സൂപ്പര്‍ ജയന്റ്സ്

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചയാണ് എല്‍എസ്ജി ഇക്കാര്യം അറിയിച്ചത്.

കളിക്കുന്ന കാലത്ത് മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരു കരിമ്പ് ഫാമില്‍ ജോലി ചെയ്ത അദ്ദേഹം തന്റെ കഠിനാധ്വാനത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയരങ്ങളിലെത്തിയ താരമാണ്.

ആക്രമണോത്സുകമായ ബാറ്റിംഗും വിക്കറ്റ് വീഴ്ത്താനുള്ള കഴിവും അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളാക്കി. ഫോര്‍മാറ്റുകളിലുടനീളം മികച്ച പ്രകടനങ്ങളിലൂടെ ദക്ഷിണാഫ്രിക്കയ്ക്കായി അദ്ദേഹം നിരവധി മത്സരങ്ങള്‍ നേടി.

1999 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ കളിച്ചപ്പോള്‍ ക്ലൂസ്നര്‍ 281 റണ്‍സും 17 വിക്കറ്റും നേടി. ലോകമെമ്പാടുമുള്ള നിരവധി ഫ്രാഞ്ചൈസികള്‍ക്കൊപ്പവും അഫ്ഗാനിസ്ഥാന്‍ ടീമുമായും ക്ലൂസെനര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല