ഐപിഎല്‍ 2024: ഇടവേളയെടുത്ത് സൂപ്പര്‍ താരം, ആര്‍സിബിയ്ക്ക് കനത്ത തിരിച്ചടി

ഐപിഎല്‍ 17ാം സീസണിലെ ഹൈ വോള്‍ട്ടേജ് മത്സരത്തിനാണ് ഇന്നലെ ചിന്നസ്വാമി വേദിയായത്. റെക്കോഡ് സ്‌കോര്‍ പിറന്ന മത്സരത്തില്‍ ശ്രദ്ധേയമായ അഭാവം സൂപ്പര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റേതായിരുന്നു. പ്ലെയിങ് ഇലവനില്‍ മാക്സ്വെല്‍ ഇല്ലാത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്.

താരം ഐപിഎലില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. താന്‍ സ്വയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് മാക്സ്വെല്‍ വ്യക്തമാക്കി. ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നു മാക്സ്വെല്‍ വ്യക്തമാക്കി. ഈ സീസണില്‍ മോശം ഫോം തുടരുകയാണ് താരം. ഇതോടെയാണ് ഒരു നീണ്ടകാലത്തേക്ക് ഇടവേളയെടുക്കാന്‍ താരം തീരുമാനിച്ചത്.

സണ്‍റൈസേഴ്‌സിനെതിരെ മാക്‌സ്‌വെല്ലിനു പകരം വില്‍ ജാക്‌സാണു കളിക്കാന്‍ ഇറങ്ങിയത്. മറ്റാരെയെങ്കിലും ടീമില്‍ കളിപ്പിക്കാന്‍ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയോടു താന്‍ തന്നെയാണു നിര്‍ദേശിച്ചതെന്നും മാക്‌സ്‌വെല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read more

ഈ സീസണില്‍ ആറു മത്സരങ്ങളില്‍നിന്ന് 32 റണ്‍സാണ് ഇതുവരെ മാക്‌സ്‌വെല്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ 28 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്നു വട്ടം പൂജ്യത്തിനാണ് താരം പുറത്തായത്. അതേസമയം താരം ഇനി എന്ന് ടൂര്‍ണമെന്‍റിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.