ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാര്‍ക്കും ആരാധകര്‍ക്കും ഏറെ ഞെട്ടലുണ്ടാക്കിയ തീരുമാനമായിരുന്നു എംഎസ് ധോണി ടീമിന്റെ നായകസ്ഥാനം ഒഴിയുന്നു എന്നുള്ളത്. 2024 സീസണിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം വന്നത്. ഇത് ലീഗിലെ അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കും. ധോണി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നെന്ന തീരുമാനം അറിയിച്ചപ്പോള്‍ ഡ്രസ്സിംഗ് റൂം മുഴുവന്‍ വികാരനിര്‍ഭരമായിരുന്നെന്ന് വെളിപ്പെടുത്തിയുിരിക്കുകയാണ് ടീം ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്.
ധോണി ഈ വാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ ഡ്രസ്സിംഗ് റൂം മുഴുവന്‍ വികാരനിര്‍ഭരമായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ വരണ്ടുണങ്ങിയ ഒരു കണ്ണ് പോലും ഉണ്ടായിരുന്നില്ല. എല്ലാരും ഞെട്ടി, എല്ലാ കണ്ണുകളും നിരഞ്ഞിരുന്നു- ഫ്‌ളെമിംഗ് പറഞ്ഞു.
ഇത്തവണ ഐപിഎലിന് മുമ്പ് ക്യാപ്റ്റന്‍സി റുതുരാജ് ഗായക്വാഡിന് നല്‍കുമ്പോള്‍ നേരത്തേതിലും മികച്ച തയ്യാറെടുപ്പുകള്‍ ഫ്രാഞ്ചൈസി നടത്തിയിട്ടുണ്ടെന്ന് ഫ്‌ലെമിംഗ് പറഞ്ഞു. ധോണിയ്ക്ക് ശേഷമുള്ള കാലത്തെ എങ്ങനെ നോക്കിക്കാണമെന്ന് അന്ന് നമുക്ക് കൂറേ അധികം കാര്യങ്ങള്‍ പഠിക്കുവാന്‍ അവസരം ലഭിച്ചുവെന്നും ഫ്‌ളെമിംഗ് കൂട്ടിചേര്‍ത്തു.
രണ്ട് വര്‍ഷം മുമ്പ് എംഎസ് ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയെങ്കിലും പിന്നീട് എട്ട് മത്സരങ്ങള്‍ക്ക് ശേഷം ധോണിയിക്ക് തന്നെ ക്യാപ്റ്റന്‍സി തിരികെ നല്‍കുന്നതാണ് കണ്ടത്. എന്നാല്‍ ഇത്തവണ അത്തരത്തിലൊന്ന് സംഭവിക്കില്ലെന്ന ഉറപ്പാണ് പരിശീലകന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.