IPL 2024: എളുപ്പത്തിൽ ജയിക്കാൻ കിട്ടിയ അവസരം നശിപ്പിച്ചത് ഹാർദിക്കിന്റെ ആ ഒറ്റ തീരുമാനം, അത് ഇല്ലായിരുന്നെങ്കിൽ ചരിത്രം പിറക്കുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരം ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് സമ്മാനിച്ചത്. ടൂർണമെന്റ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ ടീം റെക്കോഡുകൾ പലതും തിരുത്തി കുറിക്കപെട്ട പോരിൽ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

ഹൈദരാബാദ് ഉയർത്തിയ വലിയ സ്കോറിന് മുന്നിൽ ഭയക്കാതെ കളിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ് കാണാൻ സാധിച്ചത്. ടോപ്പ് ഓർഡറിൽ നിന്ന് ഇറങ്ങിയ താരങ്ങൾ എല്ലാം വളരെ വേഗത്തിൽ കളിച്ചെങ്കിലും ആ സമയത്ത് ആസ്കിങ് റേറ്റ് വളരെയധികം കൂടുതൽ ആയിരുന്നു. ഹൈദരാബാദിന്റെ ഇന്നിങ്സിൽ ആകട്ടെ 3 താരങ്ങൾ തങ്ങൾക്ക് കിട്ടിയ മികച്ച തുടക്കം അർദ്ധ സെഞ്ചുറികൾ ആക്കി മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ എസ്ആർഎച്ചിൻ്റെ ഇന്നിംഗ്‌സിൻ്റെ 13-ാം ഓവർ വരെ ജസ്പ്രീത് ബുംറയ്ക്ക് ഒരു ഓവർ മാത്രം വിട്ടുകൊടുത്ത ഹാർദിക് പിഴച്ചില്ലായിരുന്നുവെങ്കിൽ മുംബൈയ്ക്ക് കളി ജയിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു. ഇർഫാൻ പറഞ്ഞ ഈ അഭിപ്രായം ആരാധകരും മത്സരശേഷം പറഞ്ഞതാണ്.

ഇർഫാന്റെ വാക്കുകൾ ഇങ്ങനെ:

“ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ബാറ്റ് ചെയ്യുമ്പോൾ ഹാർദിക് പാണ്ഡ്യ മറ്റൊരു ഓവർ ജസ്പ്രീത് ബുംറയ്ക്ക് നൽകിയിരുന്നെങ്കിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സിൻ്റെ സ്കോർ 250 റൺസിൽ ഒതുക്കാമായിരുന്നു. കളിയിലെ മുംബൈയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു ബുംറ, എന്നാൽ 13-ാം ഓവർ വരെ ഹാർദിക് അദ്ദേഹത്തിന് തൻ്റെ രണ്ടാം ഓവർ നൽകിയില്ല.”

277 റൺസിൻ്റെ കൂറ്റൻ സ്‌കോർ പിന്തുടർന്നിട്ടും വെറും 31 റൺസിന് മാത്രമാണ് മുംബൈ തോറ്റത്. 20 ഓവറിൽ അവർക്ക് 246 റൺസെടുക്കാൻ അവർക്ക് സാധിച്ചു എന്ന് പറഞ്ഞാൽ ബാക്കിയുള്ള റൺ അധികമായി വരൻ കാരണം ഹാർദിക്കിന്റെ പിഴവാണ് ” ഇർഫാൻ പത്താൻ പറഞ്ഞു.

ഈ സീസൺ തുടക്കം മുതൽ കാര്യങ്ങൾ മുംബൈക്ക് അനുകൂലമല്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് തോൽപ്പിക്കാൻ അവർക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തിലുടനീളം മുംബൈ മുന്നിട്ടുനിന്നെങ്കിലും വൈകിയ ബാറ്റിംഗ് തകർച്ച തോൽവിയിലേക്ക് നയിച്ചു.

ഈ സീസൺ വലിയ ഫ്രാഞ്ചൈസിക്ക് നല്ലതായിരുന്നില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് തോൽപിച്ചു. മത്സരത്തിലുടനീളം മുംബൈ മുന്നിട്ടുനിന്നെങ്കിലും ബാറ്റിംഗിലെ തകർച്ചയാണ് തോൽവിയിലേക്ക് നയിച്ചത്.

Latest Stories

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി