ആന്ദ്രെ റസ്സല്‍ ന്യൂക്ലീയര്‍ ബോംബിനെപ്പോലെ തുടര്‍-വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിച്ച 2019 ഐപിഎല്‍ സീസണില്‍, ഇതുപോലൊരു ഡല്‍ഹി കൊല്‍ക്കത്ത മത്സരമുണ്ട്. അന്ന്, 28 പന്തില്‍ 62 അടിച്ച ശേഷം സൂപ്പര്‍ ഓവറില്‍ വെറും 10 റണ്‍സ് ചെയ്സ് ചെയ്യാനിറങ്ങിയ റസ്സലിന്റെ, മിഡില്‍ സ്റ്റമ്പ് പറത്തികളഞ്ഞ കഗീസോ റബാഡയുടെ ഒരു ലീതല്‍ യോര്‍ക്കറുണ്ട്.
ഈ രാത്രി, ഇശാന്ത് ശര്‍മ്മയെന്ന മുപ്പത്തിയാറുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ അതേ ഡെലിവറി പുനര്‍സൃഷ്ട്ടിക്കുകയായിരുന്നു. എ ഡെഡ്‌ലി യോര്‍ക്കര്‍ കാര്‍ട്ട് വീലിങ്ങ് ദ സ്റ്റമ്പ്‌സ് ഓഫ് എ ജയിന്റ്. ബാറ്റുയര്‍ത്തി ഇശാന്തിനെ അഭിനന്ദിച്ച് കൊണ്ടുള്ള റസ്സലിന്റെ ആ തിരിഞ്ഞു നടപ്പില്‍ എല്ലാമുണ്ടായിരുന്നു.
പെര്‍ത്തില്‍ റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച ആ പഴയ ഇരുപത് വയസ്സ്‌കാരന്റെ തീ അയാളില്‍ എവിടെയൊക്കെയോ ഒരു കനലായി അണയാതെ ബാക്കിയുണ്ട്. ഇശാന്ത് ശര്‍മ്മ..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍