IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം

ലീഗിന്റെ ആദ്യ ഘട്ടത്തിൽ പതറിയ ആർസിബി അവസാന ഘട്ടം ആയപ്പോഴേക്കും പവറിൽ തിരിച്ചെത്തി പ്ലേ ഓഫിനുള്ള വിദൂര സാധ്യത നിലനിർത്തിയിരിക്കുകയാണ്. വ്യക്തി എന്ന നിലയിൽ ഒന്നോ രണ്ടോ പേരെ ആശ്രയിക്കുന്ന പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരു ടീം എന്ന നിലയിൽ കളിക്കാൻ തുടങ്ങിയത് ആർസിബിക്ക് ഗുണം ചെയ്യുന്നു.

ധരംശാലയിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 60 റൺസിനാണ് പഞ്ചാബിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 242 റൺസ് വിജയലക്ഷ്യമാണ് ആർസിബി മുന്നോട്ടുവച്ചത്. വിരാട് കോലിയുടെ (47 പന്തിൽ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാർ 23 പന്തിൽ 55 റൺസെടുത്തു. കാമറോൺ ഗ്രീൻ (27 പന്തിൽ 46), ദിനേശ് കാർത്തിക് (7 പന്തിൽ 18) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 17 ഓവറിൽ 181ന് എല്ലാവരും പുറത്താക്കുക ആയിരുന്നു. സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ആർസിബിക്കും ഇന്ത്യക്കും ഒരുപോലെ ആവേശമായി.

ജയിച്ചെങ്കിലും പ്ലേ ഓഫിലെത്താൻ ആർസിബിക്ക് ഇനിയും കടമ്പകൾ ധാരാളം കടക്കണം

– ശേഷിക്കുന്ന 2 മത്സരങ്ങളും മികച്ച മാർജിനിൽ ആർസിബി വിജയിക്കണം.

– ഗുജറാത്തും രാജസ്ഥാനും സിഎസ്‌കെയെ തോൽപിക്കണം.

– മുംബൈ ലക്നൗവിനെ തോൽപിക്കണം.

– കൊൽക്കത്ത അല്ലെങ്കിൽ ഹൈദരാബാദ് ടീമുകളോട് ഗുജറാത്ത് തോൽക്കണം അല്ലെങ്കിൽ ഗുജറാത്ത് ജയം ചെറിയ മാർജിനിൽ ആയിരിക്കണം.

ഇതിൽ ചെന്നൈ ഒരു കളി കൂടി ജയിച്ചാൽ ആർസിബിക്ക് കാര്യങ്ങൾ കടുപ്പമാകുമെന്ന് ഉറപ്പാണ്.